`സിങ്കം ഗേള്‍’ കാജള്‍ അഗര്‍വാള്‍ ഫിലിം ഫെയര്‍ മാഗസിനിലും ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെടുന്നു. പുരുഷന്മാര്‍ക്കുള്ള മാഗസിന്‍ എന്നറിയപ്പെടുന്ന എഫ്‌എച്ച്‌എമ്മിന്റെ കവറില്‍ ടോപ് ലെസ് ആയി പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടി സംസാരങ്ങള്‍ കെട്ടടങ്ങുന്നതിനുമുമ്പുതന്നെ മറ്റൊരുമാഗസിനില്‍ എത്തുന്നു. എച്ച്‌എഫ്‌എമ്മില്‍ എത്തിയപ്പോള്‍ താനറിയാതെയാണ് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് കവര്‍ പേജില്‍ നല്‍കിയതെന്ന് കാജളും സഹോദരിയും പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ വാദവുമായി മാഗസിന്‍ എഡിറ്ററും എത്തി. ആ വിവാദം എങ്ങുമെങ്ങും എത്താതെ നില്‍ക്കുമ്പോള്‍ത്തന്നെയാണ് ഫിലിം ഫെയറില്‍ അതേരീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫിലിം ഫെയറിന്റെ സെപ്‌റ്റംബര്‍ ലക്കത്തില്‍ ഒരു `നാച്വറല്‍’ വേഷത്തിലാണ് കാജള്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല