താന്‍ പരസ്യമോഡലായി അഭിനയിച്ച ഒരു എണ്ണ കമ്പനിക്കെതിരേ നടി കാജല്‍ അഗര്‍വാള്‍ രംഗത്ത്. എണ്ണ കമ്പനി തനിക്കു രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യവുമായി കാജല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണു കാജല്‍.
ഒരു എണ്ണ കമ്പനിയുടെ പരസ്യത്തിലും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി കാജല്‍ അഭിനയിച്ചിരുന്നു. ഒരു വര്‍ഷത്തേയ്ക്കായിരുന്നു കമ്പനിയുമായുളള കരാര്‍. കാലാവധി കഴിഞ്ഞിട്ടും പരസ്യം ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെട്ടതാണു നടിയെ ചൊടിപ്പിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്നെ പരസ്യത്തിനായി കമ്പനി ഉപയോഗിക്കുന്നു എന്നു കാട്ടിയാണു കാജല്‍ കോടതിയെ സമീപിച്ചത്.
രണ്ടര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട നടിക്ക് അനുകൂലമായ നിലപാടു കോടതിയും സ്വീകരിച്ചതോടെ കമ്പനിയ നിസഹായാവസ്ഥയിലായിരിക്കുകയാണ്. പരസ്യം പൂര്‍ണമായും പിന്‍വലിക്കാന്‍ കമ്പനി തയ്യാറായെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറായില്ല. രണ്ടര കോടി വേണം എന്ന നിലപാടില്‍ നടി ഉറച്ചു നില്‍ക്കുകയാണ്. ദില്ലിയില്‍ സെയില്‍ ഗേളായി ജോലി നോക്കിയിരുന്ന കാജലിനു സിനിമയില്‍ എത്തിയതോടെയാണു പേരും പ്രശസ്തിയുമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല