ജോര്‍ജ് എടത്വ
സൗത്താംപ്ടണ്‍: കല ഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ഹെട്ജ് എന്റ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകിട്ട് കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബ്ബറാ വിജയകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി കലയുടെ ഓണസന്ധ്യ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കലയുടെ അംഗങ്ങളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്തും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് മിഴിവേകി. കലയുടെ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ കലാമണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ ഓണാശംസകള്‍ നല്‍കി. സിബി മാത്യു സ്വാഗതവും നോബിള്‍ മാത്യു നന്ദിയും പ്രകാശിപ്പിച്ചു. ചാണ്ടി ഈരയിലിന്റെ നേതൃത്വത്തില്‍ കലയുടെ അംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി.
സെക്രട്ടറി ജെയ്‌സണ്‍ മാത്യു, റജി ജോര്‍ജ്ജ്, ഷിബു താണ്ടന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല