ജോര്‍ജ്ജ് എടത്വ
സൗത്താംപ്ടണ്‍: കല ഹാംപ്ഷെയര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 വൈകുന്നേരം 6 മണി മുതല്‍ സൗത്താംപ്ടണ്‍ ഹെട്ജ് ഏന്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നു.
കലാമണ്ഡലം വിജയകുമാര്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ കലയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്ത് അവതരിപ്പിക്കുന്ന ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ചടങ്ങുകളെ മോടിപിടിപ്പിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉണ്ണികൃഷ്ണന് നായര്‍- പ്രസിഡന്റ്
ജയ്സണ്‍ മാത്യു- ജന.സെക്രട്ടറി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല