ബിജു മാളിയേക്കല്‍
വിയന്ന: ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാ വിയന്നയുടെ ഓണാഘോഷവും ഓണ സദ്യയും വേറിട്ട അനുഭവമായി. ഓസ്ട്രിയയിലെ ഭരണ പക്ഷമായ ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് അക്കിലിക്കും ഫാ. തോമസ് കൊച്ചുചിറയും സംഘടയുടെ പ്രസിഡന്റ് തോമസ് കാരയ്ക്കാട്ടും ചേര്‍ന്ന് സമ്മേളനത്തിന് തിരി തെളിച്ചു.
കലാ തരംഗിണി മേരി ടീച്ചറും ബ്ലുയിന്‍സ് ചൊവ്വാറ്റുകുന്നേലും ചേര്‍ന്ന് ഒരുക്കിയ വിസ്മയകരമായ ഫ്യുഷന്‍ കലാവിരുന്ന് ഏറെ പുതുമയുള്ളതാക്കി. മലയാളികളോടൊപ്പം ഒട്ടേറെ ഓസ്ട്രിയക്കാരും ഓണസദ്യയുടെ രുചി ആസ്വദിക്കാന്‍ എത്തിയിരുന്നു. തട്ടില്‍ ബേബി നടക്കലാന്‍ മാവേലി മന്നനായി അവതരിച്ചു.
ജോര്‍ജ് ജോണ്‍ , ആര്‍ട്സ് ക്ലബ് സെക്രട്ടറി ഷാജി കിഴക്കേടത്ത്, ഡെന്നിസ് ചിറയത്ത്, ജോഷി ചെറുകാട്, സ്റ്റീഫന്‍ ചെവൂക്കാരന്‍ , സിന്‍ജോ നെല്ലിശേരി, ഔസേപ്പച്ചന്‍ പേഴുംക്കാട്ടില്‍ , മനോജ് ചെവൂക്കാരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസ്സിസ് ഓണ സദ്യ ഒരുക്കി. സിരോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ നന്ദി പ്രകടനം നടത്തി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ http://kalavienna.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല