തകഴി ശിവശങ്കരപിള്ളയുടെയുടെ “ചെമ്മീൻ” എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാർത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകർന്നു നൽകുന്നതിനു വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ചെമ്മീൻ’ എന്നനോവലിന്റെ നാടകകവിഷ്ക്കാരം ലണ്ടനിൽ അവതരിപ്പിക്കുന്നു. ചെമ്മീൻ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാർത്ഥ അന്തഃസത്ത ഉൾക്കൊണ്ടുള്ള തീയേറ്റർ ആവിഷ്ക്കരണം വളരെ വിരളമായേ സംഭവിച്ചിട്ടുള്ളൂ.
ലണ്ടനിൽ ചെമ്മീൻനാടകമാകുമ്പോൾ ചില പ്രത്യേകതകളും അതിൽ സംഭവിക്കുന്നു. ചെമ്മീൻ എന്ന ഈ നോവൽ മലയാളിക്ക്സമ്മാനിച്ച അന്തരിച്ച ശ്രീ: തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകൻ ഡോ:നവീൻ, മഹാനായ കവി ഓ എൻ വികുറുപ്പിന്റെ കൊച്ചുമകൾ ആമി ജയകൃഷ്‌ണൻ എന്നിവർ ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുഒപ്പം മൺമറഞ്ഞ മലയാളത്തിന്റെ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ കൊച്ചുമകൻകൃഷ്ണകുമാറും ചേരുന്നു. കൊച്ചിൻ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ആരംഭിച്ച ആർട്ടിസ്റ്റ് ക്ലബ്ബിന്റെആഭിമുഖ്യത്തിലാണ് ഈ നാടകം അരങ്ങേറുന്നത്.
കലാഭവൻ ലണ്ടൻ ആർട്ടിസ്റ്റ് ക്ലബ്ബിലെ അംഗങ്ങൾ ഇതിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്‌സൺ ജോർജ് സ്ക്രിപ്റ്റുംസംവിധാനവും നിർവഹിക്കുന്ന ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് കോർഡിനേഷൻ അജിത് പാലിയത്ത് ആണ്.ഈവരുന്ന ജൂൺ മാസത്തിൽ സ്റ്റേജ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ നാടകത്തിന്റെ പശ്ചാത്തല സംഗീതംനിർവ്വഹിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. അതുപോലെ സാങ്കേതിക വിഭാഗം, നൃത്തം അഭിനയംതുടങ്ങിയ മേഖലകളിലും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
Tel:07841613973
Email: Kalabhavanlondon@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല