കലാഭവൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും സൗന്ദര്യ മത്സരവും, ലണ്ടനിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അഴകും ആരോഗ്യവും ആത്മവിശ്വാസവും മാറ്റുരക്കുന്ന വേദികളാണ് സൗന്ദര്യ മത്സര വേദികൾ , സാധാരണയുള്ള ഫാഷൻ ഷോ മത്സരങ്ങളിൽ ബാഹ്യ സൗന്ദര്യത്തിനും വസ്ത്ര വൈവിധ്യങ്ങൾക്കും മാത്രം മുൻഗണന നൽകുമ്പോൾ ബ്യൂട്ടി പാജന്റ്കളിൽ അഴകിനും ആത്മവിശ്വാസത്തിനും അറിവിനും പുറമെ മത്സരാർത്ഥിയുടെ നോക്കും വാക്കും തുടങ്ങി ഓരോ ചലനവും വരെ പ്രാധാന്യമർഹിക്കുന്നതാണ്. ജൂലൈ 13 ശനിയാഴ്ച്ച കലാഭവൻ ലണ്ടൻ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജന്റ് & ടാലെന്റ്റ് ഷോ ഭാരതത്തിലെ കലാപരവും സാംസ്‌ക്കാരിക പരവുമായ വൈവിധ്യങ്ങൾ കൊണ്ട് കാണികൾക്ക് വ്യത്യസ്തമായ ഒരു കലാ അനുഭവമായിരിക്കും സമ്മാനിക്കുക.
വളരെ വിസ്തൃതമായ സ്‌റ്റേജും, കൂറ്റൻ LED സ്‌ക്രീനാൽ അലംകൃതമായ വേദിയും അത്യാധുനിക ശബ്‌ദ വെളിച്ച സാങ്കേതിക മികവും കാണികളുടെ കണ്ണിലും മനസ്സിലും നവ്യാനുഭവങ്ങൾ സൃഷ്‌ടിക്കും. ഒപ്പം വേദിയിലെ വിശാലമായ റാംപിൽ ഒഴുകിവരുന്ന സംഗീതത്തോടൊപ്പം സുന്ദരന്മാരും സുന്ദരിമാരും വളരെ നാളത്തെ പരിശീലനത്തിലൂടെ ലഭിച്ച ആത്മവിശ്വാസത്തിൽ അടുക്കും ചിട്ടയുമായി ചുവടുകൾ വെക്കും.. വെത്യസ്തമായ മൂന്നു മത്സര റൗണ്ടുകളുടെ കടമ്പ കടന്നു വേണം മത്സരാത്ഥികൾക്ക് ഗ്രാൻഡ് ഫിനാലെയിലേക്ക് പ്രവേശിക്കാൻ.
സൗന്ദര്യ മത്സരത്തിന് പുറമെ ഭാരതത്തിലെ മറ്റു നൃത്ത കലാരൂപങ്ങളും വേദിയിൽ പ്രകടനം നടത്തും. കഥകളിയും തെയ്യവും കളരിപ്പയറ്റും ഇന്ത്യൻ സംഗീതവും മറ്റു നൃത്ത നൃത്യങ്ങളും കൂടിച്ചേരുമ്പോൾ പരിപാടി ഗംഭീരമാകും.
ഏറെ നാളത്തെ പരിശീലനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് മത്സരാർത്ഥികൾ റാംപിൽ ചുവടുവെയ്ക്കുന്നത്.
ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിലെ ഹോൺ ചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ആണ് അരങ്ങേറുന്നത്. ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് കലയുടെ മാമാങ്കത്തിന് തിരി തെളിയും. വളരെ വെത്യസ്തമായ ഒരു കാലാനുഭവം അനുഭവ വേദ്യമാക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസിയേഷന്റെ സഹകരണത്തോടുകൂടിയാണ് “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” സംഘടിപ്പിക്കുന്നത്.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
കലാഭവൻ ലണ്ടൻ : 07841613973
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ : 07912325171 / 07714995428
Email : kalabhavanlondon@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല