1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2024

ലണ്ടനിൽ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ്സ് കാറ്റഗറിയിൽ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും മിസ്സിസ് കാറ്റഗറിയിൽ സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാർ. കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” ലണ്ടനിൽ തീർത്ത സൗന്ദര്യ ദൃശ്യ വിസ്മയം.

കലാഭവൻ ലണ്ടൻ ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ സംഘടിപ്പിച്ച “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” വൈവിധ്യങ്ങൾ കൊണ്ട് അവിസ്മരണീയമായി. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എംപി ശ്രീ സോജൻ ജോസഫും കേംബ്രിഡ്‌ജ്‌ ന്റെ ആദ്യ മലയാളി മേയറായ അഡ്വ ബൈജു തിട്ടാലയും മുഖ്യതിഥികളായി എത്തിയ പരിപാടിയിൽ കലയും,സംസ്ക്കാരവും,സൗന്ദര്യവും ഗ്ലാമറും എല്ലാം കൈകോർത്തു, കയ്യും മെയ്യും മറന്നു സുന്ദരികൾ വിസ്മയം തുടിക്കുന്ന മനോഹരമായ വേദിയിലൂടെ ഒഴുകിയെത്തി കാണികൾക്കു മുന്നിൽ മിന്നും അത്ഭുതങ്ങൾ തീർത്തു.

ലണ്ടനിലെ ഹോൺചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ആണ് “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” അരങ്ങേറിയത് . ഇന്ത്യയുടെ കലാ സാംസ്ക്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളും “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” ക്ക് നിറപ്പകിട്ടേകി.

തുടർന്ന് നടന്ന വാശിയേറിയ സൗന്ദര്യ മത്സരങ്ങളിൽ മിസ്സ് ക്യാറ്റഗറിയിൽ മൂന്ന് റൗണ്ടുകളിൽ നിന്നും മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ടൈറ്റിൽ വിന്നറായി ലണ്ടനിൽ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി.ലിവർപൂളിൽ നിന്നുള്ള ജൊഹാന ജേക്കബ്(മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 1st റണ്ണർ അപ്പ്) ആണ് രണ്ടാമത്, ലണ്ടനിൽ നിന്ന് തന്നെയുള്ള ഗാർസിയ അരുൾ(മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2nd റണ്ണർ അപ്പ് )ആണ് മൂന്നാമതെത്തിയത്.

മിസ്സിസ് ക്യാറ്റഗറിയിൽ സ്റ്റാഫ്‌ഫോർഡിൽ നിന്നുള്ള ദീപ്‌തി വിജയൻ കിരീടം ചൂടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള സുനിഷാ ജോയിയും(മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 1st റണ്ണർ അപ്പ്, London-Wembly) ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ്‌(മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2nd റണ്ണർ അപ്പ്, London-Ruislip).
അത്യധികം ഉദ്വേഗ ജനകമായ സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ താഴെ പറയുന്നവരാണ്

കലാഭവൻ ലണ്ടൻ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ
നിയ ലുക്ക് : മിസ് ഫോട്ടോ ജനിക്
അഞ്ജന മോഹൻ : ബ്യൂട്ടിഫുൾ ഹെയർ
അശ്വതി വാര്യർ : മിസ് എലഗന്റ്
ജൊഹാന ജേക്കബ് : ബെസ്റ്റ് ടാലെന്റ്റ്
ഷെറി സാറ : ബെസ്റ്റ് ഫിറ്റ്നസ്
സാന ജോബിൻ : ബ്യൂട്ടിഫുൾ ഐസ് & ബ്യൂട്ടിഫുൾ ഗൗൺ
സാനിയ ജോജൻ : മിസ് പോപ്പുലർ
ശില്പ താപ്പർ : ബ്യൂട്ടിഫുൾ സ്മൈൽ
ഗസൽ സൈമൺ : ബെസ്റ്റ് കാഷ്യൽ വെയർ
ഗാർസിയ അരുൾ : മിസ് കോൻജിനിയേലിറ്റി

കലാഭവൻ ലണ്ടൻ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ

ദീപ്‌തി വിജയൻ : ബെസ്റ്റ് ഫിറ്റ്നസ് & ബെസ്റ്റ് ട്രഡിഷണൽ വെയർ
ചിഞ്ചു തൊണ്ടിക്കാട്ടിൽ : ബ്യൂട്ടിഫുൾ സ്‌മൈൽ
സ്‌മിത വാസുദേവൻ : പെർഫെക്റ്റ് വാക്
സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്
ആർച്ച അജിത് : പെർഫെക്റ്റ് ഫിഗർ & ബ്യൂട്ടിഫുൾ ഗൗൺ
അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലെന്റ്റ്
ആതിര കെ ശശിധരൻ : മിസ്സിസ് എലഗന്റ്
മേരി എഗ ബെസ്റ്റ് പേഴ്‌സണാലിറ്റി
ലക്ഷ്‌മി ദീപക് : ബ്യൂട്ടിഫുൾ ഐസ്
സ്വപ്‌ന തോമസ് : ബെസ്‌റ്റ് കോൺഫിഡൻസ്
ഗൗരി അഗർവാൾ : ബ്യൂട്ടിഫുൾ സ്‌കിൻ
ആരതി രാംദാസ് : ബ്യൂട്ടിഫുൾ ഹെയർ
സലീന സജീവ് : മിസ്സിസ് കോൻജിനിയേലിറ്റി
വീണ പ്രതാപ് : മിസ്സിസ് പോപ്പുലർ

ബേസിംഗ് സ്റ്റോക് കൗൺസിലർ സജീഷ് ടോം, മലയാളം മിഷൻ(UK) ചെയർമാൻ CA ജോസഫ്, ഷാൻ ഹാൻസ്‌റോഡ്(ഷാൻ പ്രോപ്പർട്ടീസ്), ഷൈനു ക്ലയർ, ഷെഫ് ജോമോൻ (ടിഫിൻ ബോക്സ്), മിനി ഫ്രാൻസിസ് (ലോ & ലൗയേഴ്‌സ്) ,ഷീന ജയ്‌സൺ, ദീപ നായർ,റെയ്‌മോൾ നിധിരി, വിദ്യ നായർ, രെജുലേഷ് (ഗ്ലോബൽ സ്‌റ്റഡി ലിങ്ക് ), ബിജു ഗോപിനാഥ് (തട്ടുകട), അബ്ദുൾ (പാം ഹോട്ടൽ ) ടോണി ചെറിയാൻ, അഡ്വ ലിജോ ഉമ്മൻ, ബാസ്റ്റിൻ മാളിയേക്കൽ, ജേക്കബ് വര്ഗീസ്, ജോസ് ടി സേവ്യർ തുടങ്ങിയവർ ഉത്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

അമേരിക്കയിൽ നിന്നുള്ള മോഡലും നടിയും ഷോ ഡയറക്ടറുമായ പൂജ തിവാരി, മോഡലും ചലച്ചിത്ര നടിയുമായ ബോഗുമില ബബിയാക് ഷോ ഡയറക്ടറും മോഡലും കൊറിയോഗ്രാഫറുമായ സജിത് ശശിധരൻ, ഷോ ഡയറക്ടറും പ്രൊഡ്യൂസറും കൊറിയോഗ്രാഫറുമായ കമൽ രാജ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജൻറ്റ് ഷോയുടെ ജഡ്‌ജസ് പാനൽ.

അഞ്ജലി എബിൻ അശ്വതി അനീഷ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജൻറ്റ് ഷോ കോർഡിനേറ്റ് ചെയ്‌തത്‌, RJ ബ്രൈറ്റ് മാത്യൂസ് ആയിരുന്നു ഷോ ഹോസ്റ്റ്, ദീപ നായർ ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ ഹോസ്റ്റ് ചെയ്‌തു, We Shall Overcome പെർഫോർമേഴ്സിനെ ആദരിക്കുന്ന ചടങ്ങിന് റെയ്‌മോൾ നിധിരിയും വിദ്യ നായരും നേതൃത്വം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.