1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2016

സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസ് പാഡിയിലേക്ക് ചാരായം കൊണ്ടു വന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി.

മണിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തു വന്നതോടെ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.

ഓരോ ദിവസവും മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായ വാര്‍ത്തകളും വ്യക്തികളുടെ പേരുകളുമാണ് പുറത്തുവരുന്നത്. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്നും ആരോപിച്ച് മണിയുടെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.