സ്വന്തം ലേഖകന്‍: ‘മരണത്തില്‍ പങ്കില്ലെങ്കില്‍ സത്യം പറയണം,’ നടന്‍ കലാഭവന്‍ മണിയുടെ മാനേജര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പാഡിയില്‍ രക്തം ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയില്‍ മണിയെ കണ്ടയാളാണ് അദ്ദേഹത്തിന്റെ മാനേജരും സന്തത സഹചാരിയുമായ ജോബി സെബാസ്റ്റിയന്‍. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തുകയും കുടുംബക്കാരോട് ചോദിക്കാതെ വൈകിട്ടു വരെ പാഡിയില്‍ കിടത്തി ചികിത്സിക്കുകയും ചെയ്തത്. എന്നാല്‍, മണിയുടെ മരണത്തില്‍ ജോബിയെ സന്ദര്‍ശിക്കാനുള്ള ഒത്തുകളികളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ജോബിയില്‍ നിന്നും മൂന്നു വരി മൊഴി മാത്രമാണ് പോലീസ് എടുത്തതെന്നും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
അരുണും വിപിനും അറിയാതെ പാഡിയില്‍ മെഥനോള്‍ എത്തില്ലെന്ന് അമൃത ആശുപത്രിയില്‍ വച്ച് ജോബി തന്നോട് പറഞ്ഞിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ജോബിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിട്ടും പോലീസ് അയാളെ കൃത്യമായി ചോദ്യം ചെയ്യാതെ അകമഴിഞ്ഞ് സഹായിക്കാനാണ് ശ്രമിച്ചതെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കലാഭവന്‍ മണിയുടെ മരണത്തില്‍ സന്തത സഹചാരിയായ നടന്ന മാനേജര്‍ജോബി സെബാസ്റ്റിയന്റെ മൊഴിയെടുത്തത് കേവലം 3 വരി. പാഡിയില്‍ രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതല്‍ കണ്ടു നിന്നയാള്‍ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയില്‍ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആള്‍. ഇവനെ രക്ഷപ്പെട്ടുത്താന്‍ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികള്‍.
ഇതില്‍ 5 ആം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയില്‍ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും.മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാര്‍ത്ഥതയുള്ള മാനേജര്‍.അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റിയന്റെ മൊഴിയില്‍ 5 ആം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ജോബിയും ,ഡോ. സുമേഷും പാഡിയില്‍ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം. നൂറു കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം
ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്‌നസ്. ആ വ്യക്തിയില്‍ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാല്‍ ജോബിയെ രക്ഷപ്പെടുത്താന്‍ പോലീസ് അമിതമായ ആത്മാര്‍ത്ഥത കാണിച്ചതിന് തെളിവാണിത്.പോലീസ് മൊത്തം വായിച്ചു നോക്കാന്‍ മറന്നു പോയി.! രക്തം ചര്‍ദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മള്‍ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല. നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടന്‍ കിടന്ന് മരണവെപ്രാളത്തില്‍ പിടയ്ക്കുമ്പോള്‍ ഇവനൊക്കെ 12 മണിക്കൂര്‍ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാന്‍. ദൈവമെ നീ കണ്ടില്ലെ ഈ ചതി.
എന്റെ ചേട്ടന്‍ എന്തു തെറ്റു ചെയ്തു.ജോബിക്ക് എന്റെ ചേട്ടന്‍ കരള്‍ മാറ്റി വച്ച് അവന്റെ ജീവന്‍ രക്ഷിച്ചതല്ലെ?എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ8230;ഈ പാപം ജോബി കഴുകി കളഞ്ഞാല്‍ പോകുമോ? കൊന്ന പാപം തിന്നാല്‍ തീരും എന്ന പഴഞ്ചൊല്ലുണ്ട്. ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കില്‍ സത്യം പറയ്.. :നീ എന്നോട് അമ്യതയില്‍ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയില്‍ മെഥനോള്‍ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടന്‍ വച്ചു തന്ന കരള്‍ നിന്റെ ഉള്ളില്‍ പിടയ്ക്കുന്നുണ്ട് എങ്കില്‍ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരള്‍ പുഴുത്ത് നീ ചാവും, ഞങ്ങള്‍ കൂടപിറപ്പുകളുടെ കണ്ണുനീര്‍ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാര്‍ട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല