സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ വിഷാംശം ഉണ്ടായിരുന്നതായി രാസ പരിശോധനാ ഫലം. സ്വയം കഴിച്ചാലോ മറ്റുള്ളവര്‍ നല്കിയാലോ അല്ലാതെ മണിയുടെ ശരീരത്തില്‍ ഇത്രയും അളവില്‍ കീടനാശിനിയും വിഷവസ്തുക്കളും കാണപ്പെടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ കണ്ടെത്തിയതിലും കൂടുതല്‍ അളവില്‍ മണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നു. അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ വിഷത്തിന്റെ അളവ് കുറഞ്ഞതാണെന്നും ലാബ് അധികൃതര്‍ വ്യക്തമാക്കി.
രാസപരിശോധന നടത്തിയ റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ ജോയിന്റ് എക്സാമിനറായ കെ. മുരളീധരന് നായര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കീടനാശിനിയായ ?ക്ലോളോപിറിഫോസ്, മെതനോള്‍, എതനോള്‍ എന്നിവയാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഭക്ഷ്യ വസ്തുക്കളില്‍ ഇവ സ്വയം കലര്‍ത്തി കഴിച്ചതോ മറ്റുള്ളവര്‍ നല്കിയാലോ അല്ലാതെ ഇത്രയും വിഷാംശം ശരീരത്തില്‍ കാണപ്പെടാന്‍ സാധ്യതയില്ല.
ബിയറിന്റെ സാമ്പിളില്‍ നിന്ന് മെഥനോള്‍ കണ്ടെത്തിയിട്ടില്ല. മെഥനോള്‍ ആയിട്ട് തന്നെ കഴിച്ചാലെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയൂ എന്നും ലാബ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല