സ്വന്തം ലേഖകന്‍: കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി. കലാഭവന്‍ ഷാജോണണിന്റെ കന്നി സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ പ്രഖ്യാപിച്ചു. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. ഇതിന് ശേഷമാകും പൃഥ്വി ബ്രദേഴ്‌സ് ഡേയുടെ ഭാഗമാകുക. ‘9’ ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് ആദ്യമാിയ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു 9. മംമ്തയായിരുന്നു നായിക.
വിജയ് സൂപ്പറും പൗര്‍ണമിയും ആണ് ഐശ്വര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആസിഫ് അലിയും ഐശ്വര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥുമായി ഷാജോണ്‍ പൃഥ്വിയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായ പൃഥ്വി അത് ഷാജോണ്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല