സ്വന്തം ലേഖകൻ: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 19 പേർ നിലവില്‍ ചികിത്സയിലാണ്. 11 പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ ഗുരുതരാവസ്ഥയിലും ചികിത്സയില്‍ തുടരുന്നു.
കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയിൽ വേണം എന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. അപേക്ഷയിൽ കോടതി ഇന്ന് തന്നെ തീരുമാനമെടുക്കും. സ്വയം വാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഡൊമിനിക് മാർട്ടിൻ കസ്റ്റഡി അപേക്ഷയെ എതിർത്തേക്കില്ല. അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതൽ പ്രതിയുടെ നിലപാട്.
പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ആയാണ് ഡൊമിനിക് മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് പ്രതി ഡൊമിനിക് മാർട്ടിൻ. എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് സംസ്ഥാന പൊലിസിൻ്റെ ശ്രമം.
കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 15ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു.
സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. പൊലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മാര്‍ട്ടിനെ കോടതിയിലെത്തിച്ചത്.
അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതല്‍ പ്രതിയുടെ നിലപാട്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ആയാണ് ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് പൊലീസിന്റെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല