യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ രണ്ടാമത് നാഷണല്‍ കലാമേളയുടെ മെഗാ സ്പോന്‍സറായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളിലൊന്നായ ഫെഡറര്‍ ബാങ്ക് ആണ്. മികച്ച എന്‍ ആര്‍ ഐ സംവിധാനം നിലവിലുള്ള ഫെഡറര്‍ ബാങ്കിന്റെ യു കെയിലെ അംബാസ്സഡറായി വര്‍ത്തിക്കാനും യുക്മക്ക് ക്ഷണം ലഭിച്ചു എന്നത് യുക്മ നാഷണല്‍ കലാമേള ലോക ശ്രദ്ധ പിടിച്ചുപറ്റി എന്നതിന്റെ ഉത്തമ ദ്രുഷ്ടാന്തമാണ്.
യു കെയില്‍ ആക്സിഡന്റ് ആന്റ് പെഴ്സണല്‍ ഇഞ്ചുറി ക്ളയിം രംഗത്ത് അതിവിശിഷ്ട സേവനം ലഭ്യമാക്കുന്ന ജോര്‍ജ്ജ് ക്ളെയിമും, ഹോളിഡേയ് പാക്കേജുകള്‍ക്കും വ്യാമയാന ടിക്കറ്റുകള്‍ക്കും മിതമായ നിരക്കില്‍ വിശ്വാസ്യമാര്‍ന്ന സേവനം ലഭ്യമാക്കുന്ന ട്രാവല്‍ ഫോര്‍ ഹോളിഡേയ്സുമാണ് യുക്മ നാഷണല്‍ കലാമേളയെ പ്രോല്‍സാഹിപ്പിക്കുന്ന മറ്റു പ്രായോജകര്‍ യുകെയിലെ അറുപതോളം പ്രമുഖ മലയാളി അസ്സോസിയേഷനുകളുടെ പിന്‍ബലത്തോടെ യു കെയിലെ മലയാളി സമൂഹത്തുന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സര്‍ഗ്ഗ വാസനക്കളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കലാമേള വേദികള്‍ അരങ്ങാക്കുകയും ചെയ്യുന്ന യുക്മ എന്ന മഹാസംഘടനയുടെ അപ്രമാദിത്തതെ തള്ളിക്കളയാന്‍ അല്ലെങ്കില്‍ തന്നെ യു കെ യിലെ ഏതൊരു സംരംഭകനു കഴിയും!
യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണിന്റെയും, വൈസ് പ്രസിഡന്റും നാഷണല്‍ കലാമേള കോര്‍ഡിനേറ്ററുമായ ശ്രീ വിജി കെ പിയുടെയും ജെനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസിന്റെയും ട്രഷറര്‍ ബിനോ ആന്റണിയുടെയും നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമമാണ് കലാമേള നടത്തിപ്പിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് യുക്മക്ക് തുണയായത്. തങ്ങളുടെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ച് സന്നദ്ധസേവന മനസ്ഥിതിയോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായ്യുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കാതെയും ശ്ളാഖിക്കാതെയും വയ്യ!
യുക്മ റിജിയണല്‍ കലാമേളകള്‍ ഭംഗിയായി നടത്തി വിജയിപ്പിച്ച റിജിയണല്‍ കമ്മിറ്റികളെയും, ഭാരവാഹികളെയും പ്രത്യേകം സ്മരിക്കുന്നതായും അവര്‍ക്ക് നാഷണല്‍ കമ്മിറ്റിക്കു വേണ്ടി കൃതജ്ഞത പ്രകാശിപ്പിക്കുന്നതായും ശ്രീ വര്‍ഗീസ് ജോണ്‍ അറിയിച്ചു. യുകെയിലുള്ള മുഴുവന്‍ മലയാളികളെയും ഈ വേദിയിലേക്ക് ക്ഷണിക്കുന്നതായും യു കെ യിലെ കലാ സ്നേഹികളായ മുഴുവന്‍ മലയാളികളും ഈ പരിപാടിയില്‍ പങ്കെടുത്ത് ഈ മഹാമേളയെ പ്രോല്‍സാഹിപ്പിക്കണമെന്നും ശ്രീ വര്‍ഗീസ് ജോണ്‍, ശ്രീ അബ്രഹാം ലൂക്കോസ് എന്നിവര്‍ പ്രത്യേകം തയ്യാറാക്കിയ വീഡിയോ അഭിമുഖങ്ങളില്‍ അഭ്യര്‍ത്ഥിച്ചു.
യുകെയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചക്കും ഒത്തൊരുമക്കും ഹേതുവായി നിലകൊള്ളുന്ന യൂണിയണ്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിനെ പ്രോല്‍സാഹിപ്പിക്കുകയും യുക്മയുടെ പ്രവര്‍ത്തനപരിപാടികളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന സംഘടനയോടും സഹജീവികളോടും സ്നേഹമുള്ള ഫെഡറര്‍ ബാങ്ക്, ജോര്‍ജ് ക്ളെയിം, ട്രാവല്‍ ഫോര്‍ ഹോളിഡേയ്സ് എന്നേ സംരംഭകരെ യുകെയില്‍ എല്ലാ യുക്മ മെംബര്‍മാരും യുക്മ അനുഭാവികളും പിന്‍ തുണക്കണമെന്നും യുക്മക്കുവേണ്ടി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവരെക്കൂടാതെ അനേകം സഹസ്പോന്‍സര്‍മാരും യുക്മ കലാമേള നടത്തിപ്പിന് സഹായ വാഗ്ദാനവുമായും മല്‍സരവിജയികള്‍ക്ക് സമ്മാന വഗ്ദാനങ്ങളുമായും യുക്മ നാഷണല്‍ കലാമേളയെ പ്രോല്‍സാഹിപ്പിക്കുണ്ട്. കൂടാതെ യുകെയിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പത്രങ്ങളും ഗ്ളോബല്‍ വാര്‍ത്താ മാദ്ധ്യമങ്ങളും യുക്മ നാഷണല്‍ കലാമേളക്ക് പ്രചരണം നേടിത്തരുന്നുണ്ട്. ഇവരെയെല്ലാം യുക്മക്കു വേണ്ടി പ്രോല്‍സാഹിപ്പിക്കണമെന്നു യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
നവംബര്‍ അഞ്ചാം തീയതി സത്തെന്‍ഡ് ഓണ്‍ സീയിലെ വെസ്റ്ക്ളിഫ് ബോയ്സ് , ഗള്‍സ് സ്കൂളിലെ യുക്മ നാഷണല്‍ കലാമേള വേദിയിലേക്ക് എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല