1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011


ബാലാ സജീവ്‌ കുമാര്‍

യു കെ മലയാളികളുടെ കലാ മാമാങ്കമായ യൂണിയന്‍ ഓഫ്‌ യു കെ മലയാളി അസ്സോസിയേഷന്‍സിന്റെ നാഷണല്‍ കലാമേള ചരിത്ര വിസ്മയമാക്കാന്‍ സൗത്തെന്‍ഡ്‌-ഓണ്-സീ അണിഞ്ഞൊരുങ്ങുന്നു. 8 റിജിയനുകളിലും 19 മല്‍സര ഇനങ്ങളില്‍ സബ്‌-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ മല്‍സരിച്ചു ജേതാക്കളാകുന്നവരാണ്‌ ഇവിടെ മാറ്റുരക്കുന്നത്‌. ഓരോ ഇനങ്ങളിലും ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന ഒരു ഗ്രൂപ്പിന പരിപാടിയും രണ്‌ടു വ്യക്തിഗത ഇനങ്ങളും ഓരോ അസ്സോസിയേഷനുകളില്‍ നിന്നും റീജിയണല്‍ കലാമേളകളില്‍ മാറ്റുരക്കപ്പെടുന്നു. അവിടെ നിന്നും ഗ്രൂപ്പിനങ്ങളില്‍ വിജയികളാകുന്ന ഒരു ടീമിനും വ്യക്തിഗത ഇനങ്ങളില്‍ വിജയികളാകുന്ന രണ്‌ടു പേർക്കും മാത്രമാണ്‌ നാഷണല്‍ കലാമേളയില്‍ ഓരോവിഭാഗത്തിലും മല്‍സരിക്കാൻ കഴിയുന്നത്‌. ഒരാള്‍ക്ക്‌ മൂന്നു വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലുമായി അഞ്ചു മൽസരങ്ങളില്‍ മാത്രമെ പങ്കെടുക്കാൻ കഴിയൂ എന്നിരിക്കെ ഏറ്റവും കൂടുതൽ പോയന്റു നേടി കലാപ്രതിഭയും കലാതിലകവുമാകുന്നത്‌ ഒരു വെല്ലുവിളി തന്നെയാണ്‌. കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം ജെനീറ്റ റോസ്‌ തന്റെ മാസ്റ്റര്‍ പീസ്‌ മയില്‍ നൃത്തവുമായി മാഞ്ചസ്റ്റെറിര്‍ ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനമേള വേദിയിലും സ്വിന്‍ഡന്‍ ചെണ്‌ടമേളത്തിന്റെ വാർഷികാഘോഷ വേദിയിലുമുള്‍പ്പെടെ ആദരിക്കപ്പെട്ടപ്പോൾ കലാപ്രതിഭ കനേഷ്യസ്‌ അത്തിപ്പൊഴിയും വേദികളില്‍ യു കെ മലയാളികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. ഇത്തവണത്തെ നാഷണൽ കലാമേളയില്‍ കലാതിലകപ്പട്ടവും കലാപ്രതിഭപ്പട്ടവും നേടുന്നവറെ കാത്തിരിക്കുന്നത്‌ യുകെയിലെ പ്രമുഖ മലയാളി ബിസ്സിനസ്‌ സംരംഭകര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന യുക്മ കലാതിലക കിരീടവും കലാപ്രതിഭക്ക്‌ നെറ്റിപ്പട്ടവുമാണ്‌.

മൂവായിരത്തോളം പേര്‍ക്ക്‌ ഇരിപ്പിട സൗകര്യവും പങ്കെടുക്കുന്ന മുഴുവന്‍ മല്‍സരാര്‍ത്ഥികള്ക്കും ഗ്രീന്‍ റൂം സൗകര്യവും ഒരുക്കിയിരിക്കുന്ന സൗത്തെന്‍ഡ്‌-ഓണ്‍-സീയിലെ നാഷണല്‍ കലാമേള വേദിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കുമുള്ള ഭക്ഷണ സൗകര്യം ഒരുക്കുന്നതിന്‌ 200 പേർക്ക്‌ ഇരിപ്പിട സൗകര്യമുള്ള ഒരു ഭക്ഷണശാലയാണ്‌ ആതിഥേയരായ എസ്‌ എം എ ഒരുക്കുന്നത്‌. പങ്കെടുക്കുന്നവര്‍ക്ക്‌ ന്യായമായ വിലക്ക്‌ നിർദ്ദിഷ്ട അളവിലുള്ള നിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന്‌ യുക്മ താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുകയാണ്‌. വിതരണം ചെയ്യാനുദ്ദേശ്ശിക്കുന്ന ഭക്ഷണവും അതിന്റെ അളവും, ഈടാക്കാനുദ്ദേശ്ശിക്കുന്ന വിലയും മുന്‍പരിചയവുമുൾപ്പെടെ യുക്മ നാഷണൽ പ്രസിഡന്റ്‌ ശ്രീ വർഗീസ്‌ ജോണിനെയാണ്‌ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്‌ടത്‌. അപേക്ഷകര്‍ക്ക്‌ യു കെ യിലെ നിയമമനുശാസിക്കുന്ന തരത്തിലുള്ള ഫുഡ്‌ ഹൈജിന്‍ സര്‍ട്ടിഫിക്കറ്റും, പബ്ലിക്‌ ലയബിലിറ്റി ഇന്‍ഷ്യുറൻസ്‌ പരിരക്ഷയും നിര്‍ബന്ധമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകളയക്കേണ്‌ട വിലാസത്തിനും യുക്മ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണിയെ 07880727071 എന്ന നമ്പരിലോ യുക്മ നാഷണല്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണിനെ 07714160747 എന്ന നമ്പരിലോ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.