വര്‍ണങ്ങള്‍ പെയ്തിറങ്ങിയ രണ്ടാമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് സൌത്തെന്‍റ് ഓണ്‍ സീയില്‍ തിരശീല വീണു. സ്റ്റാഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷനിലെ (SMA Stoke on Trent)രേഷ്മ മരിയ എബ്രഹാം കലാതിലകമായും ഡോര്‍സെറ്റ് മലയാളി അസോസിയേഷനിലെ ജോയല്‍ മാത്യുകലാപ്രതിഭാ പട്ടവും കരസ്ഥമാക്കി.റീജിയനുകളില്‍ സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയനാണ് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയത്.അസോസിയേഷനുകളുടെ പോയിന്‍റ് നിലയില്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഒന്നാമതെത്തി.
യുക്മ നേതൃത്വത്തിന്റെയും ആതിഥേയരായ സൌതെന്റ്റ് മലയാളി അസോസിയേഷന്റെയും നേതൃപാടവവും ഒത്തൊരുമയും അച്ചടക്കവും കൊണ്ട് ശ്രദ്ധ നേടിയ കലാമേള ഒരു പറ്റം നവ പ്രതിഭകളെ യു കെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ കാത്തുസൂക്ഷിക്കാന്‍ ഒരുപിടി മനോഹര നിമിഷങ്ങളാണ് ഇന്നലെ സൌതെന്റില്‍ പിറന്നു വീണത്.
യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ചെയര്‍മാനായും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയ്യണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ് വൈസ് ചെയര്‍മാനായും, നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍ വിജി കെ പി കണ്‍ വീനറായും, യുക്മ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസും, സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്‍ മുന്‍ ജെനറല്‍ സെക്രട്ടറി പ്രദീപ് കുരുവിളയും ജോയിന്റ് കണ്‍ വീനര്‍മാരായും നേത്രുത്വം നല്‍കിയ കമ്മിറ്റിയാണ് യുകെയിലെ കലാമാമാങ്കത്തിന് നേത്രുത്വം നല്‍കിയത്.
കലാമേള കോര്‍ഡിനേറ്റര്‍ വിജി കെ പി യുടെയും, യുക്മ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെയും നേത്രുത്വത്തില്‍ ആതിഥേയ അസ്സോസിയേഷനായ എസ് എം എയിലെ സാബു കുര്യാക്കോസും, ജോബി ജോണും, കഴിഞ്ഞ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയ്ക്ക് ആതിഥ്യമരുളിയ ബാത്ത് മലയാളി കമ്മ്യൂണിറ്റിയിലെ ദേവലാല്‍ സഹദേവനും, യുക്മ പി ആര്‍ ഓ ബാലസജീവ് കുമാറും, സൗത്തീസ്റ്റ്സൗത്ത് വെസ്റ്റ് റിജിയനില്‍ നിന്നുള്ള സജീഷ് ടോമും, രാജീവ് നായര്‍, ജേക്കബ്ബ് തോമസ്, അനില്‍ എന്നിവരും ഉള്‍പ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല