സ്വന്തം ലേഖകന്‍: പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മലയാള സിനിമയിലെ ഹാസ്യത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന നടിയായിരുന്നു കല്‍പ്പന. ഒപ്പം മികച്ച ഗൗരവ സ്വഭാവമുള്ള വേഷങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു.
ദുല്ഖര്‍ സല്‍മാന്‍ നായകനായ ക്രിസ്മസ് ചിത്രം ചാര്‍ലിയാണ് കല്‍പ്പനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ചാര്‍ലയിലും പ്രേക്ഷകരുടെ കണ്ണുനനയിച്ച് മരിക്കുന്ന കഥാപാത്രമായിരുന്നു കല്‍പ്പനയുടേത്.
എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. മൃതദേഹം വൈകുന്നേരത്തോടെ കേരളത്തില്‍ എത്തിക്കുമെന്നാണ് സൂചന. നാടകപ്രവര്‍ത്തകരായ ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെ മകളായ കല്‍പ്പനയുടെ സഹോദരിമാരാണ് പ്രശസ്ത നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല