സ്വന്തം ലേഖകന്‍: കന്നഡ സാഹിത്യകാരന്‍ കബുര്‍ഗിയുടെ വധം, കൊല നടത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പുറത്ത്. ബൈക്കില്‍ കല്‍ബുറഗിയുടെ വീട്ടിലെത്തിയ രണ്ട് അക്രമികളുടെ രേഖാ ചിത്രമാണ് ധാര്‍വാഡ് പൊലീസ് പുറത്തുവിട്ടത്. ഒപ്പം കേസ് സിഐഡിക്ക് കൈമാറിയെന്നും പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 30 നാണ് പുരോഗമന ആശയങ്ങളിലൂടെ വിവാദം സൃഷ്ടിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും ഹംപിയിലെ കന്നഡ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. ധാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്.
പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. അക്രമികള്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ വാതില്‍ തുറന്നുവെന്നും കല്‍ബുര്‍ഗി ചെന്നപ്പോള്‍ ഇവരിലൊരാള്‍ നെറ്റിയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ത്തശേഷം കടന്നുകളയുകയും ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കല്‍ബുര്‍ഗിയുടെ കടുത്ത നിലപാടുകളെ എതിര്‍ക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണു വിവരം.
ചില മതവിഭാഗങ്ങളില്‍നിന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ നിര്‍ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല