സ്വന്തം ലേഖകന്‍: കാല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്തിയത് ഒരേ നാടന്‍ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്, കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമില്ലെന്ന് കേന്ദ്രത്തിന്റെ വാദം പൊളിയുന്നു. എഴുത്തുകാരനും കന്നഡ പണ്ഡിതനുമായ എം.എം കാല്‍ബുര്‍ഗി, സി.പി.ഐ നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ ആയുധമെന്നാണ് ബുള്ളറ്റ് കാട്രിഡ്ജിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.
7.65 എം.എം നാടന്‍ തോക്ക് തന്നെയാണ് മൂന്ന് കൊലാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. മൂവരുടെയും കൊലപാതകത്തിന് ബന്ധമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മുന്ന് കൊലപാതകങ്ങള്‍ക്കും ബന്ധമില്ലെന്ന് കഴിഞ്ഞ രണ്ടിന് കേന്ദ്രസഹമന്ത്രി കിരണ്‍ റിജു ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 30 ന് ആണ് കാല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവച്ചു കൊന്നത്. ഈ വര്‍ഷം ആദ്യം ഗോവിന്ദ് പന്‍സാരെയെയും 2013ല്‍ പൂനെയില്‍ വച്ച് നരേന്ദ്ര ദബോല്‍ക്കറെയും അക്രമികള്‍ വധിച്ചു. മുവര്‍ക്കും തീവ്ര ഹിന്ദു സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല