സ്വന്തം ലേഖകന്‍: ‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലര് പുറത്ത്. പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായക വേഷത്തിലെത്തുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലര് പുറത്ത്. ഐശ്വര്യ ലക്ഷമിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് നേരത്തെ റിലീസ് ചെയ്തിരുന്നു. വിജയ് യേശുദാസ് ആലപിച്ച ഹേ മധുചന്ദ്രികേ എന്ന ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
അശോകന് ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കി മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് രണധീവയാണ്. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
കരിക്ക് വെബ്സീരീസിലൂടെ പ്രശസ്തനായ അനി.കെ.അനിയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്. ചിത്രം മാര്‍ച്ച് ഒന്നിന് തിയ്യേറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല