അനീഷ് ജോണ്‍: ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ന്. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ലെസ്റ്ററിലെ വിന്‍സ്റ്റാന്‌ലി കമ്മ്യുണിറ്റി കോളേജില്‍ വെച്ചു നടക്കും . രണ്ടു സ്‌റ്റേജുകളില്‍ ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങളില്‍ ലെസ്റ്ററിലെ മലയാളി കുടുംബാംങ്ങള്‍ പങ്കെടുക്കും . യു കെ യില്‍ കലോത്സവം സംഘടിപ്പിക്കുന്ന ചുരുക്കം അസോസിയേഷനുകളില്‍ ഒന്നാണ് ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി .മറ്റു സംഘടനകളുടെ കലോത്സവങ്ങളോട് കിട പിടിക്കത്തക്ക വണ്ണം കൃത്യമായും ചിട്ടയായും സംഘടിപ്പിക്കുന്ന കലോത്സവവും ഏറെ ജനശ്രദ്ധ പിദിച്ചു പറ്റി കഴിഞ്ഞു കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പങ്കെടുക്കാന്‍ പാകത്തിന് നിരവധി മത്സരങ്ങളോടെ ആണ് എല്‍ കെ സി കലോത്സവം അരങ്ങേറുന്നത് .രാവിലെ ഒന്‍പതു മാണി മുതല്‍ വൈകിട്ടു ഒന്‍പതു മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അടക്കം പങ്കെടുക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം പരിപാടി സ്ഥലത്തു തന്നെ ലഭ്യമാണ് ഒന്‍പതു പേരടങ്ങുന്ന കലോത്സവ കമ്മിറ്റിയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കും കലോത്സവം അരങ്ങേറുക . ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് പരിപാടികള്‍ നടപ്പിലാക്കുന്നത് . അജയ് പെരുംപാലത്തു , ജോര്‍ജ് എടത്വ ,അനീഷ് ജോണ്‍ , ബിജു പോള്‍ , ജോസ്‌ന ജോസഫ് , ജോര്‍ജ് ജോസഫ് , ടെല്‍സു മോന്‍ തോമസ്, ജോസ് തോമസ് ,അലന്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും കൂടാതെ ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി കമ്മറ്റി ടീമിന്റെ ബൃഹത്തായ സഹായ സഹകരണങ്ങളോടെ ആയിരിക്കും കലോത്സവം അരങ്ങേറുക . പരിപാടികളില്‍ മുഴുവന്‍ ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി കുടുംബാങ്ങങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണം എന്നു കേരള കമ്മ്യുണിറ്റി പ്രെസിഡെന്റ് ജോര്‍ജ് കാട്ടാമ്പള്ളി അറിയിച്ചു .കലോത്സവത്തിന്റെ നിയമാവലി ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഖു ലേഖകള്‍ കമ്മിറ്റി അംഗങ്ങള്‍ മുഖേന എല്ലാ ആളുകള്‍ക്കും എത്തിക്കും എന്നും കമ്മറ്റി അറിയിച്ചു . കൂടാതെ ലെസ്റ്റര്‍ കേരള കംമ്യുനിട്ടിയുടെ വെബ്‌സൈറ്റില്‍ എല്ലാ നിര്‍ദ്ദേശങ്ങളും ലഭ്യമാണ് .
പരിപാടി നടക്കുന്ന സ്ഥലം
വിന്‍സ്റ്റാന്റലി കമ്മ്യുണിറ്റി കോളേജ്
LE 3 3 BD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല