സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രമാണ് സെല്ലുലോയിഡ്. ആദ്യ മലയാള സിനിമയായ വിഗതകുമാരന്‍ ഒരുക്കിയ ജെ സി ഡാനിയലിന്റെ കഥയാണ് സെല്ലുലോയിഡ് പറയുക. വിഗതകുമാരന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ച ഡാനിയല്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകനും. ഡാനിയല്‍ ചരിത്രത്തിലും ജീവിതത്തിലും തിരസ്ക്കരിക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്ന സെല്ലുലോയിഡില്‍ നായകനാകുന്നത് പൃഥ്വിരാജ് ആണ്.
മലയാള സിനിമയുടെ ചരിത്രം തന്നെ പശ്ചാത്തലമാക്കിയാണ് കമല്‍ സെല്ലുലോയിഡ് ഒരുക്കുന്നത്. 1925-30 കാലയളവാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനിലൂടെയാണ് ചിത്രത്തില്‍ കഥ പറയുന്നത്. ഈ കഥാപാത്രത്തെ ശ്രീനിവാസനാണ് അവതരിപ്പിക്കുന്നത്. സംവൃതാ സുനിലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഓഗസ്റ്റോടെ സെല്ലുലോയിഡിന്റെ ചിത്രം ഒരുക്കാനാണ് കമലിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല