സ്വന്തം ലേഖകന്‍: ഒരു കാരണവശാലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കമല്‍ഹാസനും നയം വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ ഒരു കാരണത്തിന്റെ പേരിലും മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉലകനായകന്‍ വ്യക്തമാക്കിയത്.
പ്രമുഖരില്‍ പലരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. അതിനോട് തനിക്ക് യോജിപ്പില്ല, അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് നടക്കുന്ന അക്രമങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ കൊണ്ടുവരാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരണമെന്നും താരം പറഞ്ഞു. അവാര്‍ഡ് തിരിച്ചു നല്‍കുന്നതിലൂടെ സര്‍ക്കാരിനെയും അവാര്‍ഡ് നല്‍കുന്നവരെയും അപമാനിക്കുകയാണ് ചെയ്യുന്നത്. അവാര്‍ഡ് നല്‍കുന്നതിലൂടെ അങ്ങനെയൊരു കാര്യമേ ഉണ്ടാകുന്നുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം, തനിക്ക് പുരസ്‌കാരം നല്‍കിയത് രാജ്യമാണ്, സര്‍ക്കാരല്ല. അതിനാല്‍ പ്രശ്‌നങ്ങളുടെ പേരില്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലനും വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല