സ്വന്തം ലേഖകന്‍: അഭിപ്രായ സ്വാതന്ത്ര്യം ഇരന്നു വാങ്ങേണ്ടതില്ല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമല്‍ ഹാസന്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു കമല്‍. ജര്‍മനിയിലെ ഹിറ്റലറും ഇന്ത്യയിലെ അടിയന്തരാവസ്ഥയുമൊക്കെ കടന്നു വന്നത് സാധാരണ ജനാധിപത്യ ക്രമങ്ങളിലൂടെ ആയതിനാല്‍ സംസാര സ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം തന്നെ സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാന്‍ സര്‍വസമയവും ജാഗരൂഗരായിരിക്കണമെന്നും കമല്‍ പറഞ്ഞു. താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.
ഇന്ത്യയില്‍ ജനാധിപത്യ സങ്കല്‍പ്പമെന്ന് പറയുന്നത് തന്നെ സംസാരിക്കാനുള്ള സ്വാതന്ത്ര്യമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ജനാധിപത്യക്രമങ്ങളിലെ കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കണമെന്നും കമല്‍ പറഞ്ഞു. താന്‍ ഇന്ത്യന്‍ ജനാധിപര്യത്തെ വിമര്‍ശിക്കുയല്ല. മറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് അഭിമാനമാകണം എന്നാണ് ഉദ്ദേശിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടുന്നത് രാജ്യത്തിന് ഗുണപരമല്ലെന്നും കമല്‍ കൂട്ടിചേര്‍ത്തു.
നെഹ്‌റു മുന്നോട്ട് വച്ച നാനാത്വത്തില്‍ ഏകത്വം എന്ന ആശയം അതിവേഗം നഷ്ടപ്പെടുകയാണെന്നും കമല്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല