മലയാളം മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം തന്നേ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമെന്നത് മാത്രമല്ല ഹരിഹരന്‍, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ സംഗമം കൂടിയെന്നതാണ് ഷൂട്ടിങ് തുടുങ്ങും മുമ്പെ ഈ സിനിമയെ വാര്‍ത്തയിലെത്തിച്ചത്.
മോഹന്‍ലാലിന് പുറമെ കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങിയ വന്‍താരനിരയുടെ സാന്നിധ്യം തന്നെ സിനിമയിലുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നതോടെ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാലിപ്പോള്‍ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ഹരിഹരന്‍. ചിത്രത്തിന്റെ തിരക്കഥാരചനയില്‍ മുഴുകിയിരിക്കുകയാണ് എംടിയെന്നും ഇതുകഴിഞ്ഞേ താരനിര്‍ണയം ഉണ്ടാവുകയുള്ളൂവെന്നും ഹരിഹരന്‍ പറയുന്നു.
എന്നാല്‍ മലയാളത്തിന് പുറമെ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും രണ്ടാമൂഴം ഒരുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വന്‍താരനിര തന്നെ സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല