ക്‌ളാസിക് നൃത്തത്തോടും കലകളോടും എന്നും അഭിനിവേശം ഉള്ളയാളാണ് കമല്‍. ഇപ്പോഴിതാ തമിഴിലും ഹിന്ദിയിലുമായി ഒരേസമയം നിര്‍മ്മിക്കുന്ന ‘വിശ്വരൂപ’ത്തിനു വേണ്ടി കമല്‍ കഥക് നൃത്തം അഭ്യസിക്കുന്നു. പ്രശസ്‌ത കഥക് കലാകാരനായ ബ്രിന്‍ജു മഹാരാജാണ് കമലിനെ കഥക് നൃത്തം പരിശീലിപ്പിക്കുന്നത്.
വിശ്വരൂപത്തിലെ കമല്‍ അവതരിപ്പിക്കുന്ന കഥക് നൃത്തത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ബ്രിന്‍ജു മഹാരാജാണ്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സഞ്‌ജയ് ലീലാ ബന്‍സാലിയുടെ ‘ദേവദാസി’നു വേണ്ടിയാണ് ഇതിനു മുന്‍പ് ബ്രിന്‍ജു മഹാരാജ് നൃത്തസംവിധാനം നിര്‍വ്വഹിച്ചത്. ദേവദാസില്‍ മാധുരി ദീക്ഷിത് അവതരിപ്പിച്ച ‘കഹേ ഛേഠേ ഛേഠേ മോഹേ’ എന്ന ഗാനത്തിനാണ് ബ്രിന്‍ജു കഥക് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്.
അതിനു ശേഷം നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ ഈ കഥക് നാട്യാ ചാര്യന്‍ ഒരു ഹിന്ദി സിനിമയ്‌ക്കു വേണ്ടി നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ മഹാദേവനാണ് കമല്‍ അവതരിപ്പിക്കുന്ന കഥക് നൃത്തത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നായകവേഷത്തിനു പുറമേ സംവിധാനവും കമല്‍ തന്നെ നിര്‍വ്വഹിക്കുന്ന വിശ്വരൂപത്തിലെ നായികമാര്‍ ആന്‍ഡ്രിയയും പൂജാകുമാറുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല