1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരീസ് മത്സരിച്ചേക്കുമെന്ന് സൂചന. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ തയാറായേക്കുമെന്നു എംഎസ് എന്‍ബിസി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരീസ് സൂചന നല്‍കിയത്.

എന്നാല്‍ നിലവില്‍ തെരഞ്ഞെടുപ്പിനേക്കാളുപരി മറ്റു നിരവധി കാര്യങ്ങള്‍ തന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഹാരീസ് 2016 ലാണു യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിന്റെ ഭാഗമായി പിടിയിലായ കുടിയേറ്റക്കാരെ കമലാ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. കൂടാതെ അവര്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കിയുള്ള അവരുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.