സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗവുമായി കമല്‍ഹാസനും ശങ്കറും, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കമിടാനെന്ന് സൂചന. ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായ ഇന്ത്യന്‍ അന്നത്തെ കാലത്ത് ബോക്‌സ് ഓഫീസില്‍ തരംഗമായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
കമല്‍ഹാസ്സനും ശങ്കറും സംയുക്തമായാണ് ഇന്ത്യന്‍ 2 വിന്റെ വരവ് പ്രഖ്യാപിച്ചത്. ഒന്നാം ഭാഗത്തില്‍ ഒരുമിച്ച അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് രണ്ടാം ഭാഗത്തിലും ഒരുമിക്കുക. കമല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് പരിപാടിയുടെ ഗ്രാന്‍ഡ്ഫിനാലെ നടന്ന വേദിയില്ലായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനം.
തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജുവാണ് 180 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തും. ശങ്കറിന്റെ സിനിമാ ജിവിതത്തിലെ നാഴികക്കല്ലായ ഇന്ത്യന്‍ തമിഴില്‍ അന്നുവരെ നിലനിന്നിരുന്ന എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിയിരുന്നു. കമലും മനീഷ കൊയ്‌രാളയും ഊര്‍മിള മടോണ്ഡ്കറും സുകന്യയും തകര്‍ത്തഭിനയിച്ചപ്പോള്‍ എആര്‍ റഹ്മാന്റെ മാസ്മരിക സംഗീതം തമിഴ് ജനതയെ കീഴ്ടടക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല