1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമ വില്ലനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ഇന്ന് കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനം റദ്ദാക്കി.

എന്നാല്‍ റദ്ദാക്കാനുള്ള കാരണമെന്തെന്ന് ഔദ്യോഗിക വിശദീകരനം നല്‍കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചില ഫിനാഷ്യര്‍മാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന.

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പ്രദര്‍ശങ്ങള്‍ റദ്ദാക്കിയതെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവ പരിഹരിച്ച് മെയ് ഒന്നിനു തന്നെ ചിത്രം പുറത്തിറക്കുമെന്നും വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലനില്‍ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കലാകാരനായും ഇന്നത്തെ കാലത്ത് ജീവിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറായും ഇരട്ട വേഷത്തിലാണ് ഉലകനായകന്‍ എത്തുന്നത്.

അതേസമയം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനായി മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ്വ് ചെയ്തവര്‍ക്ക് പ്രദര്‍ശനത്തിന്റെ സമയം സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാടിന് പുറമേ കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം റദ്ദാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.