ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയ്ക്ക് (64) രാജ്ഞിയുടെ അത്യുന്നത ബഹുമതി. വിക്ടോറിയന്‍ രാജകീയ സ്ഥാനക്രമത്തില്‍ വനിതകള്‍ക്കു നല്കുന്ന ഏറ്റവും ഉന്നത സ്ഥാനമാണ് കോണ്‍വാള്‍ പ്രഭ്വി കൂടിയായ കാമിലയ്ക്ക് നല്‍കിയിരിക്കുന്നത്.
ഡെയിം ഗ്രാന്‍ഡ് ക്രോസ് ഒാഫ് ദ് റോയല്‍ വിക്ടോറിയന്‍ ഒാര്‍ഡര്‍ എന്ന പദവിയാണ് വിവാഹത്തിന്റെ ഏഴാം വാര്‍ഷികമായ ഇന്നലെ കാമിലയ്ക്കു ലഭിച്ചത്. രാജ്ഞിക്കു നല്കുന്ന വ്യക്തിഗത സേവനങ്ങള്‍ കണക്കിലെടുത്തു നല്കുന്ന പദവി വിക്ടോറിയ രാജ്ഞി 1896ലാണ് തുടങ്ങിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല