ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും(63) പത്നി കാമിലയും(64) അത്ര നല്ല സ്വരച്ചേര്‍ച്ചയില്‍ അല്ലായെന്ന് റിപ്പോര്‍ട്ട്. ഏറെക്കുറെ വേര്‍പെട്ട ജീവിതമാണ് നയിക്കുന്നതെന്നാണ് ബ്രിട്ടനിലെ ഒരു പ്രമുഖ പത്ര റിപ്പോര്‍ട്ട് ചെയ്തിരികുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ അല്ലെങ്കില്‍ 10 ദിവസം കൂടുമ്പോള്‍ കാമില കൊട്ടാരം വിട്ട് സ്വന്തം വീട്ടിലേക്ക് ‘രക്ഷപ്പെടുന്നു.
അവിടെ രാജകീയതയുടെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കഴിയുന്നു. ചാള്‍സിന്റെ ആജ്ഞാപിക്കുന്ന രീതികളാണ് കാമിലയ്ക്ക് അദ്ദേഹത്തോട് അകല്ച്ചയ്ക്കിടയാക്കിയതത്രേ. രാജകുടുംബാംഗം എന്ന നിലയില്‍ പിന്തുടരേണ്ട സവിശേഷ പെരുമാറ്റരീതികളോട് പൊരുത്തപ്പെടാനും സാധാരണക്കാരിയായ കാമില ബുദ്ധിമുട്ടുന്നു.
ഇരുപതു വര്‍ഷമായി തന്റെ ഹെയര്‍ഡ്രസറായ ജോ ഹാന്സ്ഫോഡിനോടാണ് കാമില മനസ്സുതുറന്നത്. ജോയെ ഉദ്ധരിച്ച് ‘ഡെയിലി സ്റ്റാര്‍ വാര്‍ത്ത പുറത്തുവിട്ടു. കാമിലയുടെ ഈ ‘ചാടിപ്പോക്കില് ചാള്‍സ് അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാള്‍സിന്റെ രണ്ടാം ഭാര്യയാണ് കാമില. ആദ്യ ഭാര്യ ഡയാന കാറപകടത്തില്‍ മരിച്ചതിനു ശേഷമാണ് കാമിലയെ വിവാഹം കഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല