സ്വന്തം ലേഖകന്‍: ‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്. കൊച്ചിയില്‍ വച്ച് സംഘടിപ്പിച്ച പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍വച്ചാണ് ദീലീപ് മനസുതുറന്നത്. നടന്‍ സിദ്ധാര്‍ഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദൈവത്തിനു സ്തുതി വീണ്ടും കാണാന്‍ സാധിച്ചതിന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്.
മോശം സമയത്തും കഴിഞ്ഞ 22 വര്‍ഷമായി സിനിമയില്‍ കൂടെയുണ്ടായിരുന്നത് പ്രേക്ഷകരാണ്. ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണിത് എന്നും ദിലീപ് പറഞ്ഞു. രതീഷ് അമ്പാട്ട് എന്ന സംവിധായന്റെ ക്ഷമയാണ് ഈ സിനിമ എന്നും, ഈ സിനിമ സംഭവിച്ചത് സിദ്ധാര്‍ത്ഥിന്റെ നല്ല മനസുകൊണ്ടാണെന്നും ദിലീപ് പറഞ്ഞു. അഭിനയ ജീവിതത്തില്‍ വ്യത്യസ്ത വേഷം നല്‍കിയ മുരളി ഗോപിക്കും ദിലീപ് നന്ദി പറഞ്ഞു. മുരളിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ പറ്റുക എന്ന് പലപ്പോഴും കരുതിയിട്ടുണ്ട്. 3 വേഷങ്ങളില്‍ 5 ഗെറ്റപ്പിലാണ് സിനിമയിലെത്തുന്നത്.
ഒരു ഗെറ്റപ്പില്‍ തടികുറക്കുന്നത് ആലോചിക്കുന്ന സമയത്താണ് ഒരു സുനാമിയില്‍പ്പെട്ട് താന്‍ അകത്ത് പോകുന്നത്. തിരിച്ചുവന്നപ്പോഴുണ്ടായിരുന്ന ആ താടിയാണ് സിനിമയില്‍ ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ മീഡിയയോടും തനിക്ക് നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ ലാല്‍ ജോസ് നിവിന്‍ പോളിക്ക് നല്‍കിക്കൊണ്ടായിരുന്നു ഓഡിയോ പ്രകാശനം ചെയ്തത്. നിരവധി താരങ്ങളും കമ്മാര സംഭവത്തിന് ആശംസകളര്‍പ്പിച്ചു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല