സ്വന്തം ലേഖകന്‍: കാഞ്ചനമാല എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതും പിന്‍വലിച്ചതും എന്തിനാണ്? ആര്‍.എസ് വിമലിന്റെ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് മുക്കം നിവാസികളുടെ സ്വന്തമായിരുന്ന മൊയ്തീന്‍ കാഞ്ചനമാല പ്രണയകഥ കേരളം മുഴുവന്‍ ഏറ്റെടുത്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ കാഞ്ചനമാല അസ്വസ്ഥയായിരുന്നു.
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം തന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുംവിധം അസ്വസ്ഥയാക്കിയെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തെ ചിത്രത്തില്‍ മോശക്കാരായി ചിത്രീകരിച്ചെന്നും സംവിധായകന്‍ തങ്ങളുടെ കഥ സ്വന്തം ഇഷ്ട പ്രകാരം മാറ്റം വരുത്തിയെന്നും കാഞ്ചനമാല സൂചിപ്പിച്ചിരുന്നു. അതിനാല്‍ അവര്‍ ഇതുവരേയും ചിത്രം കാണാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കാഞ്ചനമാല സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയെത്.
തുടര്‍ന്ന് മൊയ്തീന്റെ പേരില്‍ മുക്കത്ത് ഒരു സേവാമന്ദിരമെന്ന് കാഞ്ചനമാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നടന്‍ ദിലീപ് മുന്നിട്ടിറങ്ങുകയും ബിപി മോയ്തീന്‍ സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു.
ചടങ്ങിനെത്തിയ ദിലീപ് എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് കാഞ്ചനമാലയോട് ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍. ഇപ്പോള്‍ കേസ് പിന്‍വലിച്ചെന്നും ദിലീപ് പറഞ്ഞിട്ടാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല