മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ കാഞ്ചീവരത്തിന്റെ രണ്ടാംഭാഗം വരുന്നു. പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. കാഞ്ചീവരത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
അടുത്തവര്‍ഷം പ്രിയന് മറ്റ് രണ്ട് പ്രധാന പ്രൊജക്റ്റുകള്‍ കൂടിയുണ്ട്. എച്ച് ഐ വി- എയിഡ്സ് പ്രമേയമാക്കിയിട്ടുള്ളതാണ് ഒന്ന്. ഈ സിനിമയുടെ ഭൂരിഭാഗവും മുംബയിലാകും ചിത്രീകരിക്കുക. ഒരു പെണ്‍കുട്ടിയുടെ ജീവിതം കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രമാണ് പ്രിയന്റെ മറ്റൊരു പ്രൊജക്റ്റ്.
മോഹന്‍ലാല്‍ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും ഹിന്ദി ത്രില്ലറായ തേസും പൂര്‍ത്തിയായ ഉടന്‍ പ്രിയദര്‍ശന്‍ ഗൌരവമേറിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് കടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല