ബിക്കിനി എന്നതു തന്നെ ബോളിവുഡില്‍ വാര്‍ത്തയാണ്. ബിക്കിനി ധരിച്ചാലും ധരിക്കാന്‍ വിസമ്മതിച്ചാലും താരങ്ങളെ കുറിച്ച് കഥകള്‍ പരക്കും. ബോളിവുഡ് ഗ്ളാമറില്‍ ഇതിനകം സ്വന്തം പേര് എഴുതി ചേര്‍ത്ത നടി കങ്കണ റോണനത്ത് ഒടുവില്‍ ബിക്കിനി ധരിക്കാന്‍ തയ്യാറായി എന്നതാണ് ഇപ്പോള്‍ ബോളിവുഡില്‍ കേള്‍ക്കുന്നത്.
ബിക്കിനി ധരിക്കില്ലെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. ഡേവിഡ് ധവാന്റെ ‘റാസ്ക്കല്‍സ്’ എന്ന ചിത്രത്തിലാണ് ബിക്കിനിയോടുള്ള കങ്കണയുടെ മനംമാറ്റം. എന്നാല്‍ ബിക്കിനിയോടുള്ള വിരോധമല്ല ശരീരത്തിന് ചേരുമോ എന്ന ആശങ്കയാണ് കങ്കണയുടെ ആദ്യപിന്‍മാറ്റത്തിന് കാരണമെന്നായിരുന്നു ഗോസിപ്പുകള്‍.
ഏതായാലും സംവിധായകന്‍ ശരീരത്തെ ശരിപ്പെടുത്തിയെടുക്കാന്‍ സമയം നല്‍കിയതോടെ ആ പ്രശ്നവും സോള്‍വ് ചെയ്തു. അജയ് ദേവ്ഗണും സഞ്ജയ് ദത്തുമാണ് നായകന്‍മാര്‍. വെള്ള ബിക്കിനിയിലാണ് കങ്കണ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല