ബോളിവുഡില്‍ കനിക തിവാരിയുടെ എന്‍ട്രി ഒട്ടും മോശമായിരുന്നില്ല. അതുകൊണ്ടാവും ഭോപ്പാലില്‍ നിന്നുള്ള ഈ പതിനഞ്ചുകാരിക്ക് വിവാദങ്ങളില്പ്പെടേണ്ടിയും വന്നത്. അഗ്നിപഥ് എന്ന ലേറ്റസ്റ്റ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ സഹോദരി വേഷത്തിലെത്തിയ കനിക, ഒരു പൊലീസ് കംപ്ലെയ്ന്റിലൂടെ കൂടുതല്‍ പ്രശസ്തയായിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ തന്റെ പേരില്‍ ഫാന്‍ ക്ലബ്ബ് അക്കൗണ്ടുകള്‍ ആരൊക്കെയോ ഓപ്പണ്‍ ചെയ്തിരിക്കുന്നു എന്നാണ് സൈബര്‍ സെല്ലിനു നല്കിയ പരാതിയില്‍ കനിക പറയുന്നത്.
മധ്യപ്രദേശ് പൊലീസ് സൈബര്‍ സെല്ലിലാണ് കനിക പരാതി നല്‍കിയത്. ഇതുവരെയും ഫേക്ക് അക്കൗണ്ടുകളില്‍ മോശം കമന്റുകളൊന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പരാതി നല്‍കിയതെന്ന് കനികയുടെ അമ്മ പറയുന്നു. ഫാന്‍ ക്ലബ്ബുകള്‍ എന്റെ അറിവോടെയല്ല പ്രവര്‍ത്തിക്കുന്നത്. ഫാന്‍ ക്ലബ്ബില്‍ ആരെയും എനിക്കു പരിചയവുമില്ല. ഇന്റര്‍നെറ്റില്‍ ഇങ്ങനെയൊരു പേജ് ക്രിയേറ്റ് ചെയ്യുന്നതിനായി ആരും സമീപിച്ചിട്ടില്ല, കനിക പറയുന്നു.
ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടിയുണ്ടാവുമെന്ന് സൈബര്‍ സെല്‍ ഡിഎസ്പി ദീപക് ഠാക്കുര്‍ അറിയിച്ചു. പ്രശസ്തരായ താരങ്ങളുടെ പേരില്‍ നൂറു കണക്കിന് ഫാന്‍ ക്ലബ്ബുകളും ഫേക്ക് ഐഡികളും പെരുകുന്ന നാട്ടില്‍ കനികയ്ക്ക് ഇത്തരമൊരു പരാതി മാത്രമല്ലേ നല്‍കേണ്ടതായി വന്നുള്ളൂ എന്നോര്‍ത്തു സമാധാനിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല