സ്വന്തം ലേഖകന്‍: ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.
കൗമാരപ്രയത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നുമുള്ള ആളു തന്നെയാണ് അതിനു പിന്നിലെന്നുമായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. അതും അച്ഛന്റെ പ്രായമുള്ള ആളണെന്നും കങ്കണ പറയുന്നു.
തന്റെ 17 മത്തെ വയസ്സിലാണ് ക്രൂരമായ സംഭവം നടന്നത്. തന്നെ ശാരീരികമായി ആക്രമിച്ച ശേഷം തലയ്ക്കടിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തലയില്‍ നിന്നും ചോര ഒഴുകി ചെരുപ്പ് കൊണ്ട് അയാളെ തല്ലി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍യെങ്കിലും ഒന്നും സംഭിവിച്ചില്ല. അതു തന്റെ മോശം സമയം ആയിരുന്നുവെന്നും കങ്കണ പറയുന്നു. പീഡിപ്പിച്ചയാള്‍ സിനിമയില്‍ തന്റെ ഗോഡ്ഫാദറുടെ സ്ഥാനം ഉള്ളയാളായിരുന്നു. ആളുകള്‍ നമ്മെ സഹായിക്കാന്‍ എത്തിയാലും ആരും സൗജന്യമായി സഹായിക്കില്ല എന്നതിനുള്ള തെളിവാണ് ഇതെന്നും കങ്കണ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല