ആണ്‍സുഹൃത്തുക്കളില്ലെന്ന് പ്രഖ്യാപിക്കുകയും ആണ്‍സുഹൃത്തുക്കളുടെ കൂടെ നടക്കുകയും ചെയ്യുന്ന ബോളിവുഡ് നായികമാര്‍ കങ്കണ റോനത്തിനെ കണ്ടുപഠിക്കണം. ഇംഗ്ളണ്ടുകാരനായ ശാസ്ത്രജ്ഞനും ഡോക്ടറുമാണ് തന്റെ പുതിയ കൂട്ടുകാരനെന്ന് കങ്കണ തുറന്നു പറഞ്ഞിരിക്കുന്നു. ആദിത്യ പഞ്ചോളിയുമായും അധ്യയന്‍ സുമനുമായുള്ള തകര്‍ന്ന പ്രണയബന്ധങ്ങള്‍ക്ക് ശേഷമാണ് തനിക്ക് യോജിച്ച സുഹൃത്തിനെ കങ്കണ കണ്ടെത്തിയത്.
വളരെ നല്ലവനാണ് അയാളെന്ന് വ്യക്തമാക്കിയ കങ്കണ എന്നാല്‍ പേരു വ്യക്തമാക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല. വെറും ഒന്നരവര്‍ഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും കങ്കണ പറയുന്നു. ഇന്ത്യയില്‍ വച്ച് കണ്ടെത്തിയ തന്റെ നായകനൊപ്പം യാത്ര ചെയ്തതിന്റെയും ജീവിച്ചതിന്റെയും ഓര്‍മ്മകളും ഒരു അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.
നല്ല പാട്ടുകാരനും റൊമാന്റിക്കുമാണ് കൂട്ടുകാരനെന്നാണ് കങ്കണയുടെ വിലയിരുത്തല്‍. കങ്കണ മുംബയില്‍ ജീവിക്കുമ്പോള്‍ 28 കാരനായ കൂട്ടുകാരന്‍ ഇംഗ്ളണ്ടിലാണ്. അസ്വാതന്ത്യ്രത്താല്‍ ശ്വാസംമുട്ടിക്കാത്ത തരത്തിലുള്ള പുരുഷ സുഹൃത്തുക്കളെയാണ് വിവാഹം ചെയ്യാന്‍ കങ്കണ ആഗ്രഹിക്കുന്നത്. ഏതു ബന്ധത്തിലും തനിക്ക് തന്റേതായ ഒരിടം വേണമെന്നും കങ്കണ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല