സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ സിനിമാ ചിത്രികരണത്തിനിടെ താരങ്ങള്‍ മരിച്ച സംഭവം, നിര്‍മാതാവും സംവിധായകനും അറസ്റ്റില്‍. ഒപ്പം ചിത്രത്തിന്റെ സംഘടന സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയതിനാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിക്കുകയായിരുന്നു.
നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് മാത്രമാണ് രക്ഷപ്പെട്ടത്. തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല