സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ വിസ്മയിപ്പിച്ചു, അങ്കമാലി ഡയറീസ് ലോകോത്തര സിനിമ, മലയാള സിനിമയെ വാനോളം പുകഴ്ത്തി കന്നഡ സൂപ്പര്‍ താരം. കന്നഡയുടെ സൂപ്പര്‍ താരമായ ശിവരാജ്കുമാറാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്നും മലയാള സിനിമകള്‍ എപ്പോഴും കാണാറുണ്ടെന്നും വ്യക്തമാക്കിയത്.
മോഹല്‍ലാല്‍ അഭിനയിച്ച ഒപ്പം സിനിമയുടെ കന്നഡ പതിപ്പില്‍ ശിവരാജ് കുമാറാണ് അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണ്. ദുല്‍ഖര്‍ മാത്രമല്ല ഓരോ മലയാള സിനിമയുടെ ആരാധകനായും താന്‍ മാറിക്കൊണ്ടിരിക്കുകയാണ്. അങ്കമാലി ഡയറീസ് ലോക നിലവാരമുള്ള സിനിമയാണ്.
കന്നഡത്തിലേക്ക് റീമേക്ക് ചെയ്യണമെന്ന് താന്‍ ഒരു പാട് ആഗ്രഹിച്ച ഒരു സിനിമയുണ്ടെന്നും ശിവരാജ് കുമാര്‍ പറഞ്ഞു. സമീപകാലത്ത് പുറത്തിറങ്ങിയ അങ്കമാലി ഡയറീസ്, ടേക്ക് ഓഫ് മുതലായ മലയാള ചിത്രങ്ങള്‍ ഹിന്ദിയിലേയും തമിഴിലേയും താരങ്ങളുടേയും സംവിധായകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല