സിജു ജോസഫ്
ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രിയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ ഒന്നിക്കുന്നത് രാഷ്ട്രിയം മറന്നാണ് ഒത്തുചേരുന്നത് കണ്ണൂരിലെ ജനങ്ങളുടെ സാമുഹിക പ്രബുദ്ധത തന്നെ.കണ്ണൂരിലെ ജനങ്ങള്‍ മതപരമായും സാമുദായികമായും ധ്രുവികരണം തീര്‍ത്തും ഇഷ്ടപ്പെടാത്തവരാണ്,ആയതിനാല്‍ ഈ സംഗമം കണ്ണൂരിന്റെ മാനസ്സിക ഐക്യം മാത്രമാണ് മുദ്രാവാക്യം.
നമ്മുടെ കണ്ണൂരിനെ കുറിച്ച് പറയുമ്പോള്‍, സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള് പരമ്പരാഗത ഉത്തരകേരള സംസ്‌കാരം നിലനിര്ത്തുമ്പോള്, കിഴക്കന് പ്രദേശങ്ങള് മധ്യകേരളത്തില് നിന്നും കുടിയേറിയ തിരുവിതാംകൂര് സംസ്‌കാരം പുലര്ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
ഹൈന്ദവരുടെ ഉത്സവങ്ങളും െ്രെകസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാര്.കോണ്ഗ്രസ്സും കമ്യൂണിസ്റ്റും ബിജെപിയും അല്ലാതെ…ഹിന്ദുവും െ്രെകസ്തവനും മുസ്ലീമും അല്ലാതെ, കണ്ണൂരുകാരാകുന്ന ആ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നാടിന്റ്‌റെ നന്മക്കായി ഒത്തുചേരാം.
യുകെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നവര്‍ക്ക് അവരുടെ നാട്ടുകാരെയും കൂട്ടുകാരെയും ഈ സംഗമത്തിലൂടെ കൂട്ടി ചേര്‍ക്കുമ്പോള്‍ മറ്റൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്.ഇതിനായി മാഞ്ചസ്റ്റര്‍ പരിസരത്തുള്ള കണ്ണൂരുകാര്‍ ചേര്‍ന്ന് സ്വാഗതസംഘം രൂപികരിച്ചു കഴിഞ്ഞു.ഇവരുടെ നേതൃത്വത്തില്‍ വരുന്നവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു.യുകെയുടെ വിവിധ ഭാഗങ്ങളിലായി ബുക്ക് ചെയ്തിരിക്കുന്ന ബസുകളും മറ്റ് വാഹനങ്ങള്‍ക്കും ഒരുമിച്ച് പാര്‍ക്ക് ചെയ്യാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവും ഹാളും ഒന്നിച്ചായതിനാല്‍ സംഗമത്തിന് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.രാവിലെ എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രത്യേകം തയ്യാറാക്കിയ കണ്ണൂര്‍ ഭക്ഷണവും ലഭ്യമാണ്.
ഏഇടഋ ,അ ലെവല്‍ പരിക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരെ ഈ ചടങ്ങില്‍ വച്ച് ആദരിക്കുന്നതാണ്.അതിനായി കുട്ടികളുടെ മാതാപിതാക്കള്‍ കോഓഡിനെറ്റര്‍ മാരുമായി ബന്ധപ്പെടുക.
സംഗമത്തിന് എത്തിചേരുന്ന എല്ലാ അംഗങ്ങള്‍ക്കും പരിചയപ്പെടാനുള്ള അവസരം ഒരുക്കുമെന്നതാണ് ഈ സംഗമത്തിന്റെ പ്രത്യേകത.അതിനുള്ള തയ്യാറെടുപ്പുകളും അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു.ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിനോദ പരിപാടികളും കുട്ടികള്‍ക്കായുള്ള പ്രത്യേക തയ്യാറാക്കിയ വിനോദങ്ങളും ഈ പരിപാടിക്ക് കൊഴുപ്പെകുമെന്നതില്‍ സംശയമില്ല.തങ്ങളുടെ കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ, കോഓഡിനെറ്റര്‍ മാരുമായി ബന്ധപ്പെടുക.
സ്വന്തം നാട്ടില്‍ ഉള്ളവരെപ്പോലും യുകെയില്‍ എവിടെയാണന്നറിയാത്ത ഒരുപാട് മലയാളികള്‍ ഉണ്ട് ഇതുപോലുള്ള സംഗമങ്ങള്‍ പഴയ സുഹൃത്തുക്കളെ തിരിച്ചുകിട്ടുമെന്നതില്‍ സംശയമില്ല.
നിരവധിപേര്‍ ഇതിന്റെ കോഓഡിനെറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടുവെങ്കിലും സംശയ നിവാരണത്തിനായി ഒരാളെ മാത്രം ബന്ധപ്പെടുന്നതാണ് ഉചിതമെന്നുള്ളതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ഷിജു ചാക്കോ 07403435777
സംഗമ ദിവസം എത്തിചെരുംബോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി മാഞ്ചസ്റ്ററുകാരായ താഴെപറയുന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സണ്ണി ജോസഫ് 07450990305 ,അഡ്വ.സിജു ജോസഫ് 07951453134 ,അഡ്വ.റെണ്‍സന്‍ സഖറിയാസ് 07970470891 ,സിബി മാത്യു 0772541046 ,ജോസഫ് മത്തായി 07533079119.
കണ്ണൂര്‍ സംഗമം 2015 ന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ കണ്ണൂരുകാരെയും പ്രത്യേകം അഭിനന്ദിക്കുകയും കൂടാതെ എല്ലാവരെയും മാഞ്ചസ്റ്ററിലെക്ക് സ്വാഗതം ചെയ്യുകയും
ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഇതിന്റെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങള്‍ നല്കുന്ന എല്ലാ സ്‌പോണ്‌സര്‍മാരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നു.
കണ്ണൂര്‍ സംഗമം നടക്കുന്ന വേദിയുടെ അഡ്രസ്സ്.
ഞങ്ങളുടെ മുദ്രാവാക്യം
”കണ്ണൂര്‍ സംഗമം കേവലം ഒരു കൂടി ചേരലല്ല ,ഒരു കൂട്ടയ്മ്മയല്ല, ഒരു കൂട്ടരല്ല, ഒരു കുസൃതിയുമല്ല.അതൊരു വികാരം ആണ്,കണ്ണൂര്‍കാരെന്ന വികാരം.വിധ്വെഷമില്ല , വൈരാഗ്യമില്ല, വെറുപ്പില്ല ജാതിയില്ല ,മതമില്ല ,സമുദായമില്ല ,വിഭാഗീയതയില്ല, വിഘടന വാദമില്ല.സമഭാവന, സത് ഭാവന , സമത്വം
സത്കര്‍മ്മം, സാഹോദര്യം, സഹവര്‍ത്തിത്വം , രാഷ്ട്രീയേതരം, രാഷ്ട്ര സങ്കല്പ്പത്തിലധിഷ്ടിതം
അനീതിക്കെതിരെ, അഴിമതിക്കെതിരെ, അക്രമത്തിനെതിരെ അക്ഷമയോടെ, ആദരവോടെ, ആവേശത്തോടെ,സ്‌നേഹത്തോടെ ,കൂട്ടുകാരുടെ ശബ്ദം, കൂട്ടായ്മയുടെ ശബ്ദം, കണ്ണൂരുകാരുടെ ശബ്ദം”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല