അഡ്വ റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍: കണ്ണൂരിന്റെ സമഗ്രവികസനം യു കെ കണ്ണൂര്‍ സംഗമത്തില്‍ ചര്‍ച്ചയാവുന്നു; കണ്ണൂര്‍ സംഗമം റെജിസ്‌ട്രേഷന്‍ ഒക്ടോബര് 16 നു സമാപിക്കും. രണ്ടാമത് യു.കെ കണ്ണൂര്‍ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂരുകാര്‍ ഒക്ടോബര് 22 നു ശനിയാഴ്ച യാണ് വോള്‍വര്‍ഹാംപ്ടണിലുള്ള യു കെ സിസീഎ ഹാളില്‍ സംഗമിക്കുന്നതു. മുന്‍ വര്‍ഷത്തേതില്‍ നിന്നും വിഭിന്നമായി വിവിധ കലാ കായികപരിപാടികളും ചര്‍ച്ചാ ക്ലാസ്സുകളുമൊക്കെയായി തികച്ചുംവേറിട്ടൊരനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ വര്‍ഷത്തെ സംഗമമെന്നു കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിച്ചു. ഒക്ടോബര് 16 നുള്ളില്‍ റെജിസ്‌ട്രേഷന്‍ നല്‍കുന്നവര്‍ക്ക് മാത്രമെ അന്നേദിവസം ഉച്ചഭക്ഷണവും സൗജന്യമായ കാര്‍പാര്‍ക്കിീങ് സൗകര്യവും ഉണ്ടായിരിക്കുകയുള്ളൂ. അതോടൊപ്പം തന്നെ ഒക്ടോബര് 16 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റ് നടത്തുന്ന ചാറ്റ്‌ഷോയും സംഗമ ദിവസത്തില്‍ ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്കുകള്‍ വാങ്ങിയ കുട്ടികളുടെ പേരുകള്‍ ഒക്ടോബര് 16 നകം കമ്മറ്റിയെ അറിയിക്കേണ്ടതാണ്. ഉന്നത വിജയം കൈവരിച്ചവരെ കണ്ണൂര്‍ സംഗമം ആദരിക്കുന്നതായിരിക്കും.
കണ്ണൂരില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും തുടര്‍ന്നുള്ള അവിടുത്തെ വികസനസാധ്യതകളും കണ്ണൂരുകാരായ യു കെ വിദേശ മലയാളികള്‍ മുന്‍കൂട്ടി കാണുന്നുണ്ട് . ഈ അവസരം തങ്ങള്‍ക്കനുകൂലമാക്കിയും എന്നാല്‍ ജനോപകാരപ്രദവുമാക്കിമാറ്റുവാനുള്ള ചര്‍ച്ചകള്‍ക്ക് രണ്ടാമത് കണ്ണൂര്‍ സംഗമം വേദിയാകുമെന്നു സംഘടകര്‍ അറിയിക്കുന്നു. അതോടൊപ്പം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍തന്നെ ആയിരക്കണക്കിനുവരുന്ന യൂറോപ്പ്യന്‍ യാത്രക്കാര്‍ക്കു ഉപകാരപ്രദമാകുന്ന രീതിയില്‍ യു കെയില്‍നിന്നും നേരിട്ടു വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പുശേഖരണത്തിന്റെ ഉത്ഘാടനം കണ്ണൂര്‍സംഗമത്തില്‍ നടത്തുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല