സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്.
ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും ഇന്‍ഡിഗോ നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ തുടങ്ങിയിട്ടുള്ളത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അബുദാബിയിലേക്കും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
റിയാദിലേക്ക് ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസുണ്ട്. ഡിസംബര്‍ 15 വരെയുള്ള സമയപ്പട്ടികയാണ് കിയാല്‍ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല