സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്കറ്റ്, ദമാം സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടനദിവസം ബെംഗളുരുവില്‍നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും ഒറ്റത്തവണ സര്‍വീസ് നടത്തുന്നുണ്ട്.
12.20ന് കണ്ണൂരിലെത്തുന്ന വിമാനം മൂന്നുമണിക്കാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. എയര്‍ ഇന്ത്യാ എക്സ്പ്രസ് അബുദാബിയിലേക്ക് ആദ്യ ദിവസം ആദ്യസര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടന ദിവസമായതിനാല്‍ ഞായറാഴ്ച രാവിലെ 10നാണ് സര്‍വീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30നും; എത്തുന്നത് വൈകീട്ട് ഏഴിനുമാണ്.
എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസിന് ഒരുമണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒന്‍പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ 11.30ന് എത്തും. 12.30ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറ്ുമണിക്ക് കണ്ണൂരിലെത്തും.
കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30ന് എത്തും. തിരിച്ച് 12.30ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40ന് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അവിടത്തെ 11.30ന് റിയാദിലെത്തും. 12.35ന് റിയാദില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കണ്ണൂരിലെത്തും.
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സര്‍വീസ് നടത്തുക. രാത്രി 8.20ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ദോഹയില്‍ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് കണ്ണൂരിലെത്തും.
ഗോ എയര്‍, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളുടെ റൂട്ടും സമയക്രമവും അടുത്ത ദിവസങ്ങളിലേ തീരുമാനമാകൂ. ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, ഗോവ, ഡല്‍ഹി, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സര്‍വീസുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല