സ്വന്തം ലേഖകന്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കു മേല്‍ ചുവപ്പുനാടയുടെ കരിനിഴല്‍ വീഴുന്നതിനിടെ വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം വിമാനം ഇറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
മട്ടന്നൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശമലയാളികള്‍ക്ക് ഉറപ്പു നല്‍കിയത്. ഒപ്പം രാജ്യാന്തര ഹബ്ബായി ഉയരാനുള്ള വികസന സാധ്യതകള്‍ നിര്‍മാണത്തിലിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം ഡിസംബറില്‍ത്തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ കേരളത്തില്‍ നാലാമതൊരു വിമാനത്താവളത്തിന്റെ സാധ്യതയെക്കുറിച്ച് പലരും സംശയം പ്രകടപ്പിച്ചിരുന്നു.
എന്നാല്‍, കൈത്തറിമേഖലയിലെയും മറ്റും സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെതന്നെ പ്രധാന കേന്ദ്രമാകാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴിമല നാവിക അക്കാദമി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദേശമലയാളികളുടെ സാന്നിധ്യം തുടങ്ങിയവ പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളം മേഖലയിലെ വികസന രംഗത്ത് നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല