സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഫെബ്രുവരി 29 ന് ഇറങ്ങും. കോഡ്ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ തൃപ്തികമാണെങ്കില്‍ സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി കെ. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2400 മീറ്റര്‍ നീളം വരുന്ന റണ്‍വേ പൂര്‍ത്തിയായിട്ടുണ്ട്. 3400 മീറ്റര്‍ റണ്‍വേയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തുടര്‍ച്ചയായ മഴ, പ്രാദേശിക തലത്തില്‍ ഉണ്ടായ തടസ്സം, അനുമതി വൈകിയത് എന്നീ കാരണങ്ങളാന്‍ നീളം കുറക്കുകയും പരീക്ഷണ പറക്കല്‍ വൈകുകയും ചെയ്തു.
വിമാനത്താവളത്തിന്റെ 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അധികൃതര്‍ ജനുവരി 30 ന് വിമാനത്താവളത്തില്‍ സാങ്കേതിക പരിശോധന നടത്തിയിരുന്നു. പരീക്ഷണ പറക്കലിന് അനുമതിയും ലഭിച്ചു.
സാധാരണ വിമാനത്താവള നിര്‍മാണത്തിന് അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെങ്കിലും റെക്കോഡ് വേഗത്തിലാണ് കണ്ണൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 1892 കോടി രൂപയാണ് ചെലവ്. രണ്ട് ഘട്ടമുള്ള പദ്ധതിയില്‍ ആദ്യ ഘട്ടം 201617 മുതല്‍ 202526 വരെയും രണ്ടാംഘട്ട വികസനം 202627 മുതല്‍ 204546 വരെയുമാണ് ഉദ്ദേശിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ യു.എ.ഇ, കുവൈത്ത്, സൗദി, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന വിമാനക്കമ്പനികള്‍ എത്താന്‍ സൗകര്യം ഒരുക്കും. ഒന്നാം ഘട്ടത്തില്‍തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, റണ്‍വേ 4000 മീറ്ററാക്കല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല