സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് ഒപ്പുവക്കും. 2016 മെയില്‍ ആദ്യ വിമാനമിറക്കാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള കരാറാണ് ബുധനാഴ്ച ഒപ്പുവക്കുന്നത്.
100 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍മ്മാണത്തായി മുടക്കുക. 160 കോടി രൂപ കൂടി താമസിയാതെ നിക്ഷേപിക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്.
താജ് ഹോട്ടലില്‍ ഉച്ചക്ക് മൂന്നിനാണ് കിയാലും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള കരാര്‍ ഒപ്പുവക്കുക. ഇക്വിറ്റി ഓഹരിയായാണ് എയര്‍പോര്‍ട്ട് അതോറിറ്റി പണം നിക്ഷേപിക്കുക.
ഈ വര്‍ഷം ഡിസംബറില്‍ പരീക്ഷണപറക്കലും 2016 മെയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസും നടത്താനാണ് കിയാല്‍ വിഭാവനം ചെയ്യുന്നത്. 2061 ഏക്കര്‍ ഭൂമിയിലാണ് കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല