2015 ജൂണ് 20 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന സംഗമത്തില്‍ 1000 ല്‍ അധികം ആള്‍ക്കാരെയാണ് പ്രതീക്ഷിക്കുന്നത് കാരണം യുകെയുടെ എല്ലാഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ഈ സംഗമത്തിലേക്ക് എത്തിചെരുന്നവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വരുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.എത്ര മുതിര്‍ന്നവര്‍ എത്ര കുട്ടികള്‍ സ്ഥലം ഫോണ്‍നമ്പര്‍ എന്നിവ kannursamgamam2015@gmail.com ലേക്ക് അയയ്ക്കുക.
ആദ്യ ഘട്ടമെന്ന നിലയില്‍ സംഗമം നടക്കുന്ന സ്ഥലവും ഹാളും ബുക്ക് ചെയ്തു കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രധാന ഹാളുകളിലോന്നായ വിതിന്‍ഷോയിലെ ഫോറം ഹാള്‍ ആണ് ബുക്ക് ചെയ്തിരിക്കുന്നത്.എയര്‍പോര്‍ട്ടും റയില്‍വേ സ്റ്റെഷനും വളരെ അടുത്താണ്,കൂടാതെ വാഹനത്തില്‍ എത്തിചെരുന്നവര്‍ക്ക് അധി വിശാല പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
ഈ സംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ലോക്കല്‍ കോഡിനേറ്റെമാര്‍ ഇതിനോടകം മുന്‍പോട്ട് വന്നുകഴിഞ്ഞു.എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും ഈ ആദ്യ സംഗമത്തിന് കൂടുതല്‍ കരുത്തേകും.എല്ലാ ലോക്കല്‍ കോഡിനേറ്റെമാരും അതാത് മേഖലയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ശ്രമകരമായ പ്രവര്‍ത്തനത്തിലാണ്.
ഈ സംഗമത്തിന് ആരും നേതാക്കളില്ലയെന്നതാണ് എറ്റവും വലിയ പ്രത്യേകത എല്ലാവരും കോഡിനേറ്റെമാര്‍ മാത്രമാണ് ആയതിനാല്‍ തന്നെ ഈ സംഗമം കണ്ണൂരുകാരുടെ മാനസ്സിക ഐക്യത്തിന്റെ മകുഡോദാരണമാകും.
ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും കണ്ണൂരില്‍ ജനിച്ചവരോ അല്ലങ്കില്‍ അവിടെ താമസക്കാരോ ആയ എല്ലാവര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാം.സ്വന്തം നാട്ടില്‍ ഉള്ളവരെപ്പോലും യുകെയില്‍ എവിടെയാണന്നറിയാത്ത ഒരുപാട് മലയാളികള്‍ ഉണ്ട് ഇതുപോലുള്ള സംഗമങ്ങള്‍ പഴയ സുഹൃത്തുക്കളെ തിരിച്ചുകിട്ടുമെന്നതില്‍ സംശയമില്ല.
കണ്ണൂര്‍ സംഗമത്തിന് ലോഗോ അയച്ചു തരുന്നവരില്‍ ആകര്‍ഷണീയമായത് തെരഞ്ഞെടുക്കുന്നതാണ്.തെരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടികര്‍ത്താവിനെ സംഗമത്തില്‍ വച്ച് ആദരിക്കുന്നതാണ്.
ഈ സംഗമം വിജയിപ്പിക്കുന്നതിനായി മുന്നോട്ട് വന്ന പ്രാദേശിക കോഡിനേറ്റെര്‍മാരുടെ പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു,ഇനിയും സംഘാടകരായി ആര്‍ക്കും മുന്നോട്ട് കടന്നു വരാം.
എം അഷ്‌റഫ് പള്ളിപ്രത്ത് ലണ്ടന്‍ (ചൊവ്വ )07985733288 ,
മനോജ് കുമാര്‍ മത്രാടന്‍ ബോണ്‍മൌത്ത് (പയ്യന്നൂര്‍ )07474803080,
അജിത്ത് കുമാര്‍ ചിറ്റാരിയില്‍ ഈസ്റ്റ് ഹാം(ശ്രീകണ്ടാപുരം) 07890402825 ,
ഹാഷിം തറല്‍ പുറങ്കൊട്ട് ലണ്ടന്‍ (വലിയന്നൂര്‍ 07888870786 ,
അനീഷ് മാത്യു വോകിംഗ് (കീഴ്പള്ളി) 07583174111 ,
ജോണ്‌സന്‍ കുരിയന്‍ വോകിംഗ് ( ചുങ്കകുന്ന്) 07886981158 ,
അനില്‍ തോമസ് കേംബ്രിഡ്ജ്(ചെമ്പേരി)07463497379 ,
ബോബി മുണ്ടക്കല്‍ കാര്‍ഡിഫ്(മണിക്കടവ്)07886216698,
ബെര്‍ളി തോമസ് ബ്രിസ്‌റോള്‍ (കീഴ്പ്പള്ളി) 07825750356 ,
ലോറന്‍സ് ജോസഫ് സൌത്താംപ്ടന്‍ (ചെമ്പേരി) 07878255390 , സെബാസ്‌റ്യന്‍ മാത്യു ബോണ്‍മൌത്ത് (കീഴ്പ്പള്ളി )07466873833 ,
ലിനേഷ് ചാത്തന്‍ചാല്‍ ഹാംഷയര്‍ (ശ്രീകണ്ടാപുരം) 07557516925 ,
ബെന്നി ചാക്കോ ചെസ്റ്റര്‍ഫീല്‍ഡ് (മടമ്പം) 07588688133 ,
ദിനേഷ് ഡാമിയന്‍ ലിവര്‍പൂള്‍ ( ആലക്കോട്)07828537543 ,
ആഷിഷ് ബര്‍മിങ്ഹാം (കണിച്ചാര്‍) 07466839006 ,
അനീഷ് കുമാര്‍ ചിറ്റാരിയില്‍ ഇന്‍വേര്‍നെസ്(ശ്രീകണ്ടാപുരം) 07841623960,
സണ്ണി അബ്രഹാംസൌത്തണ്ട്(തളിപ്പറമ്പ) 07828613842 ,
രന്‍ജ്ജിവന്‍ ബെല്‍ഫാസ്റ്റ് (പെരാവൂര്‍) 0791288550 ,
ശിവദാസ് കുമാര്‍ സ്റ്റഫൊര്‍ഡ് (ഉളിക്കല്‍)07958745245 ,
മനോജ് ജോസഫ് സൌത്ത്‌പോട്ട്(എടുര്‍)07868609594 ,
സിബി ജോണ്‍ ആന്റണിസ്വാന്‍സി (കിളിയന്തറ )07877221059 ,
ഷിബു ജോര്‍ജ് ബിര്‍ക്കെന്‍ഹെഡ് (അങ്ങാടിക്കടവ്)07473882988 ,
ബിജു മണ്ണുശ്ശേരില്‍ ബിര്‍മ്മിങ്ങ്ഹാം (പയ്യന്നൂര്‍)07932727273 ,
തോമസ് സെബാസ്റ്റിയന്‍ ഡെര്‍ബി (ചുങ്കക്കുന്ന് )07868124353 ,
ജോയി വോള്‍വെര്‍ഹാംടന്‍ (തളിപ്പറമ്പ)07588664478,
ജിം തോമസ് കണ്ടാരപ്പള്ളില്‍ നോട്ടിംഗ്ഹാം(മടമ്പം) 0788872339 എന്നിവര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ച് വരികയാണ്.
കണ്ണൂരിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സംഗമത്തിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക
https://www.facebook.com/groups/1530357033913738/1547210818895026/?notif_t=group_activity
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല