ജൂണ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരഭിച്ച സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്.സംഗമ കൂട്ടായ്മ്മയുടെ പ്രധാന കോ ഓഡിനെറ്ററായ ശ്രീ ഷിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ്മയില്‍ അഡ്വ സിജു ജോസഫ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സംഗമത്തിന്റെ കോര്‍ കമ്മറ്റിയിലുള്ള 10 പേര്‍ ചേര്‍ന്ന് തിരി തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് അഡ്വ. റെന്‍സന്‍ സഖറിയാസ്,ബിന്‍സു ജോണ്,ബിജു കൃഷ്ണന്‍ ,ജോസഫ് മത്തായി,ജിമ്മി ജോസഫ് ,അലക്‌സ് മാത്യു,സണ്ണി ജോസഫ് എന്നിവര്‍ ആശംസ ആര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സംഗമത്തിന് നന്ദിയറിയിച്ചുകൊണ്ട് സിബി മാത്യു സംസാരിച്ചു.
യുകെയിലെക്കുള്ള കുടിയേറ്റത്തിന്റെ സ്മരണകള്‍ അയവിറക്കികൊണ്ടുള്ള അവിസ്മരണീയ സംഭാഷണങ്ങളായിരുന്നു സംഗമത്തിലുടെനീളം കണ്ടത്. നാടിന്റെ ഹൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ അയവിറക്കിയ സംഗമം ഓരോരുത്തരുടേയും മനസ്സിനെ ഹടാതാകര്‍ഷിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.ഒരു ഫേസ്ബുക്ക് കൂട്ടയ്മ്മയില്‍ ഉടലെടുത്ത ഒരു കോര്‍ കമ്മറ്റി ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് യുകെയിലെ മുഴുവന്‍ കണ്ണൂര്‍ മലയാളികളെയും ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കി അണിനിരത്തുവാന്‍ കഴിഞ്ഞുവെന്നതാണ് ഈ സംഗമത്തിന്റെ വിജയം.
മാഞ്ചസ്റ്റര്‍ ഫോറം ഹാള്‍ സെന്റര്‍ മലയാളികളെ കൊണ്ട് നിറഞ്ഞപ്പോള്‍ കണ്ണൂരുകാരുടെ മാനസ്സിക ഐക്യമാണ് പ്രതിഫലിച്ചത്.ജാതിയും മതവും രാഷ്ട്രിയവുമില്ലാതെയുള്ള മാനവികതയിലൂന്നിയ ഒരു സാംസ്‌കാരിക കൂട്ടായ്മ്മയാണ് യുകെ മലയാളികള്‍ക്ക് മുന്നില്‍ കണ്ണൂരിന്റെ മക്കള്‍ കാഴ്ചവച്ചത്.
കണ്ണൂര്‍ ജില്ലയിലെ പല പ്രാദേശിക സംഗമങ്ങള്‍ നടന്നുവരുന്നുവെങ്കിലും ഈ ജില്ലാ സംഗമത്തെ വിജയിപ്പിക്കുന്നത് ആവശ്യമെന്നുമനസ്സിലാക്കി അവരും ഇതിന്റെ ഭാഗമായതാണ് ഇത്രയും വലിയ ഒരു മഹാസംഗമമായി ഇത് മാറിയത്.15 ഉം 25 ഉം 30 ഉം വര്‍ഷങ്ങള്‍ക്ക് ശേഷംപലരും വീണ്ടും കണ്ട് മുട്ടിയപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു,ഈ കണ്ടുമുട്ടല്‍ ആയിരുന്നു സംഗമത്തിന്റെ മൂതല്‍കൂട്ട്.
ഇടതടവില്ലാതെ നടന്ന പരിപാടിയില്‍ ബോളിവുഡ് ഡാന്‍സ് ,സിനിമാറ്റിക് ഡാന്‍സ് ,മോണോ ആക്ട് ,സിംഫണി ഓര്‍ക്കസ്ട്ര യുടെ ഗാനമേള ,പ്രശസ്ത മജീഷ്യന്‍ ബിനോ ജോസിന്റെ മാജിക് ഷോ,ഇന്‍ഡോ ഇംഗ്ലിഷ് ഫുഷന്‍ ഡ്രം ഷോ തുടങ്ങി വളരെ മനോഹാരിതമായ കലാപരിപാടികളായിരുന്നു സംഗമത്തിന് സംഘാടകര്‍ ഒരുക്കിയത്.
കണ്ണൂര്‍ സംഗമത്തിനുള്ള ലോഗോ മത്സര വിജയിയായ ശ്രീ ലോറന്‍സ് ജോസഫ് ചെമ്പേരിയെ ചടങ്ങില്‍ ആദരിച്ചു.സംഗമത്തിനോടനുബന്ധിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത 682 പൌണ്ട് നിര്‍ദ്ദനരായ കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്ക് നല്കുവാന്‍ ഈ സംഗമം തീരുമാനിച്ചു,ലക്ഷകണക്കിന് രൂപയുടെ ചികിത്സാ സഹായം ആവശ്യമുള്ള ഇവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കോര്‍ കമ്മറ്റി മെമ്പറായ ഷിജു ചാക്കോയെ(07403435777) ബന്ധപ്പെടുക.
ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഷരീഫ് പുതിയങ്ങാടി,ശിവദാസ് കുമാരന്‍ ,ഷിബു ഫെര്‍നാണ്ടസ്,അനീഷ് കുമാര്‍ ചിറ്റാരി ,മുഹമ്മദ് യൂസഫ് ,ജോണ് മൈലാടിയില്‍ ,ഷൈജു ആലക്കോട്,സിബിതോമസ് ,കിഷോര്‍ പ്രെസ്റ്റന്‍,അനീഷ് മാത്യു ,രൂപേഷ് ജോണ്‍ ,ലിനേഷ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി. അവതാരകനായി എത്തിയ ഹെര്‍ലിന്‍ ജോസഫിനെ സംഗമം പ്രത്യേകം അഭിനന്ദിച്ചു.
രുചികരമായ കണ്ണൂര്‍ ഭക്ഷണം നല്‍കി സംഗമാക്കാരുടെ മനം കവര്‍ന്ന ശ്രീ ജെയിംസ് ജോസഫ് എഡൂരിനും,ലൈറ്റും സൌണ്ടും നല്കി പരിപാടികളെ ഭംഗിയാക്കിയ ബിനു നോര്‍താംപ്ടനും ,വീഡിയോ ഫോട്ടോ കവറേജ് നല്കിയ സിബി ആന്‍ഡ് ടീമും സംഗമത്തിന് കൊഴുപ്പേകി.
സംഗമത്തിന്റെ മുഖ്യ സ്‌പോന്‍സര്‍മാരായാ ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഒന്‍ലൈന്‍ ട്യുഷനും , ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനിയും ,ലൂര്‍ദ് ട്രാവല്‍സും ,മലയാളം യുകെയും ,ബീ വണ് യുകെയും സംഗമത്തിന്റെ വിജയത്തിനായി സഹായ സഹകരണങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു.
സംഗമത്തിനെത്തിചെര്‍ന്നവരെയും സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെയും പ്രത്യേകം നന്ദിയറിയിച്ചുകൊണ്ട് അടുത്ത സംഗമം ബര്‍മിങ്ങ്ഹാമില്‍ വച്ച് നടത്തുവാനുള്ള നിര്‍ദ്ദേശവും പങ്കുവെച്ചുകൊണ്ട് സംഗമം പരിസമാപ്തി കുറിച്ചു.
സംഗമത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
https://goo.gl/photos/FVGqjoKHwWcVqNWEA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല