കേരളത്തിലെ ആതിഥേയ മര്യാദകളുടെ തറവാട്ടിലെ മക്കള്‍ 2015 ജൂണ് 20 ന് മാഞ്ചസ്റ്ററില്‍ സംഗമിക്കുന്നു.രാഷ്ട്രിയ പോരാട്ടങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്റെ മക്കള്‍ ഒന്നിക്കുന്നത് യുകെയുടെ സംഗമങ്ങളുടെ ചരിത്രത്തില്‍ തന്നെ മറ്റൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കലായിരിക്കും.
രാഷ്ട്രിയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ ഒന്നിക്കുന്നത് രാഷ്ട്രിയം മറന്നാണ് എന്നത്, കണ്ണൂരിലെ ജനങ്ങളുടെ സാമുഹിക പ്രബുദ്ധത തന്നെ.കണ്ണൂരിലെ ജനങ്ങളില്‍ മതപരമായും സാമുദായികമായും ധ്രുവികരണം തീര്‍ത്തും ഇഷ്ടപ്പെടാത്തവരാണ്,ആയതിനാല്‍ ഈ സംഗമം കണ്ണൂരുകാരുടെ മാനസ്സിക ഐക്യം മാത്രമാണ് ഒന്നിപ്പിക്കുന്നത്.
നമ്മുടെ കണ്ണൂരിനെ കുറിച്ച് പറയുമ്പോള്‍, സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്‌കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്‌കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
ഹൈന്ദവരുടെ ഉത്സവങ്ങളും ക്രൈസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാര്‍.കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ബിജെപിയും അല്ലാതെ…ഹിന്ദുവും ക്രൈസ്തവനും മുസ്ലീമും അല്ലാതെ, കണ്ണൂരുകാരാകുന്ന ആ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നാടിന്റ്‌റെ നന്മക്കായി ഒത്തുചേരാം.യുകെയിലാണങ്കിലും മേല്‍പറഞ്ഞവയോകെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കണ്ണൂരുകാര്‍.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഈ സംഗമത്തില്‍ യുകെയിലെ എല്ലായിടങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ എത്തിചെരുമെന്ന് ഇതിനോടധികം അറിയിച്ചു കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് തന്നെ ഫേസ്ബുക്ക് കൂട്ടായിമ്മയില്‍ 200 ല്‍ അധികം കുടുംബങ്ങളാണ് പിന്തുണ അറിയിച്ച് സജീവമായത്.
ഈ കൂട്ടായ്മ്മ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സൗഹൃദ സംഗമം മാത്രമാണ് ,എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുക,തങ്ങളുടെ നാട്ടിലുള്ളവരെ തിരിച്ചറിയുക,വേദനിക്കുന്ന നാട്ടുകാരുണ്ടങ്കില്‍ എങ്ങനെ സഹായിക്കാം എന്നുള്ളതോക്കെയാണ് മുന്നിലുള്ള വിഷയങ്ങള്‍.
ചിതറി കിടക്കുന്ന നാട്ടുകാര്‍ ഒരു ദിവസമെങ്കിലും ഒന്നിച്ചിരുന്ന് നാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, അവരുടെ ഹൃഹാതുരത്വം തുളുമ്പുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തേയ്ക്ക് വരുമ്പോള്‍ അത് എത്ര പണം കൊടുത്ത് അവധിക്കാലത്ത്, വിനോദ യാത്രയ്ക്ക് പോയാല്‍ കിട്ടുന്നതിലധികം വിലമതിച്ചതാണ്.
യുകെയുടെ എത്ര ദൂരത്തായാലും അവര്‍ക്കൊക്കെ വേണ്ട രീതിയിലുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതാണ്.സുഹൃത്തുക്കള്‍ നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ദൂര സ്ഥലത്താണങ്കിലും മുന്‍ കൂട്ടി ഹോളിഡെ ബുക്ക് ചെയ്ത് ,ടിക്കറ്റ് എടുത്താല്‍ ട്രെയിനിനും ഫ്‌ലൈറ്റിനും വരെ എത്തിചെരുന്നത് സുഗമമാകും ,അതിനാലാണ് ഇത്രയും നേരത്തെ പ്ലാന്‍ ചെയ്തുകൊണ്ടുള്ള ഈ സംഗമത്തിന് തീരുമാനമെടുത്തത്. ഇതിലെ തീരുമാനങ്ങള്‍ആരുടേയും വ്യക്തിപരമല്ല,ഇതില്‍ ആരും നേതാക്കളുമില്ല,ഫേസ്ബുക്ക് വഴിയുള്ള ഒരു അഭിപ്രായം മാത്രമാണ് തീരുമാനമായി വന്നത്.ഭാവിയിലെ സംഗമങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതുപോലും ഈ സംഗമത്തിലായിരിക്കും.
ഈ സംഗമം കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ വിവിധ കലാപരിപാടികളും പാട്ടുകളും വിഭവ സമൃദ്ധമായ ഭക്ഷണവുമൊക്കെ ക്രമികരിക്കുന്നതാണ്.1000 ലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്ന ഈ സംഗമത്തിന് ബിസിനസ് പ്രമോഷന്റെ ഭാഗമായി സ്‌പോന്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ താഴെകൊടുക്കുന്ന നമ്പറുകളില്‍, ബന്ധപ്പെടാവുന്നതാണ്.
ഈ സംഗമത്തിന് നിരവധി ആള്‍ക്കാര്‍ ദിവസവും ബന്ധപ്പെടുന്നുണ്ടങ്കിലും യുകെയിലെ ചില മേഖലകളില്‍ നിന്ന് ആള്‍ക്കാര്‍ ഇത് അറിയാതെയും, അവരെ കോഓഡിനെറ്റ് ചെയ്യാന്‍ മുന്നോട്ട് വരാതെയുമുണ്ട് ,ഈ സഹോദരങ്ങളെയും ഈ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് ഇനിയും കോഓഡിനെറ്റര്‍സ് മുന്‍പോട്ട് കടന്ന് വരണം, അതിനായി താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ജിമ്മി ജോസഫ് 07400661166 ,ബിജു കൃഷ്ണന്‍ 07455887660 ,സണ്ണി ജോസഫ് 07450990305 ,ബിന്‍സു ജോണ്‍ 07951903705 ,അഡ്വ.റെണ്‍സണ്‍ സഖറിയാസ് 07970470891 ,സിബി മാത്യു 0772541046 ,ഷിജു ചാക്കോ 07403435777 ,അലക്‌സ് മാത്യു 07957678562,അഡ്വ .സിജു ജോസഫ് 07951453134.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല